നിറംകൈതക്കോട്ട ക്ഷേത്രം മലപ്പുറം Niramkaitha Kotta Temple Malappuram Kerala

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിന്റെ വടക്ക് കോട്ടക്കുന്നിലാണ് നിറംകൈതക്കോട്ട ക്ഷേത്രം. മലബാറിലെ പ്രധാന അയ്യപ്പക്ഷേത്രത്തിലെ പാട്ടുപുരയ്ക്ക് 5 നൂറ്റാണ്ട് പഴക്കം കണക്കാക്കുന്നു.

നിറംകൈതക്കോട്ട ക്ഷേത്രം

പരപ്പനാട് രാജാക്കന്മാരുടെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രം. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന നിറംകൈതക്കോട്ട ക്ഷേത്രത്തിലെ പ്രധാന മൂർത്തി ബാലശാസ്താവാണ്. മൂർത്തി സ്വയംഭുവായിട്ടാണ് കുടികൊള്ളുന്നത്. മഹാദേവനും, ഗണപതിയും ആണ് ഉപദേവതകൾ. ക്ഷേത്രത്തിൽ ആരാധിക്കുന്ന ശിവലിംഗം കാശിയിൽ നിന്ന്  കൊണ്ടു വന്നതാണെന്ന് കരുതപ്പെടുന്നു. 

ക്ഷേത്രത്തിനകത്തു നിന്ന് വഴിയുള്ളു ഒരു ഭൂഗർഭ കിണർ അവിടെ കാണാൻ കഴിയും. സൂര്യപ്രകാശം ലഭിക്കാത്ത ഈ കിണറ്റിലെ ജലം ഗംഗ നദിയിൽ നിന്നുമുള്ളതാണെന്ന് വിശ്വസിക്കുന്നു. ഇതൊരിക്കലും വറ്റാറില്ല. നൈവേദ്യം പാകം ചെയ്യാൻ ക്ഷേത്രത്തിനുള്ളിലെ പാറയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. തടിയിലുള്ള ശില്പങ്ങളാണ് ക്ഷേത്രത്തിൽ കൂടുതൽ. രാമായണത്തിലെ രംഗങ്ങൾ ഇവിടെ മരത്തിൽ കൊത്തിയെടുത്തിട്ടുണ്ട്. 

നിറംകൈതക്കോട്ട ക്ഷേത്രം മലപ്പുറം Niramkaitha Kotta Temple Malappuram Kerala

ഭഗവാൻ ശ്രീരാമന്റെ ഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ ഒരിക്കൽ ശ്രീരാമന്റെ സങ്കൽപത്തിൽ ഉച്ചയ്ക്ക് ക്ഷേത്രത്തിൽ പൂജ  നടത്തിയിരുന്നു. അതിനു ശേഷമാണു  ഉച്ചപൂജ സമയത്തു ഭഗവാനെ ശ്രീരാമനായി ആരാധിക്കാൻ തുടങ്ങിയത്. രാമായണത്തിലെ വാനരസേനയുടെ പിൻഗാമികളാണെന്ന് വിശ്വസിക്കപ്പെടുന്ന ധാരാളം വാനരന്മാർ ഇവിടെ വസിക്കുന്നു. 

ഉത്സവം 

പാട്ടുത്സവം എന്നറിയപ്പെടുന്ന കളമെഴുത്ത് പാട്ട് നടക്കുന്നത് മകര മാസത്തിലാണ്. കൊടിയേറ്റ് എന്ന പൊതുരീതി ഈ ഉത്സവത്തിൽ നടത്താറില്ല. ഓരോ ദിവസവും ക്ഷേത്ര കോമരം കുറുപ്പ് വിവിധ പൊടിക്കൈകൾ ഉപയോഗിച്ച് കളത്തിലെ അയ്യപ്പന്റെ ചിത്രം വരയ്ക്കാറുണ്ട്. 

ക്ഷേത്രത്തിനു അൽപം കൂടി മുകളിലായി  മേക്കോട്ട ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 

മേൽവിലാസം 

Niramkaitha Kotta Temple
Vallikunnu North,
Kadalundi Nagaram,
Malappuram
Kerala
Phone: 0494 247 0800

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *