പഴവങ്ങാടി ഗണേശന്‍ എന്‍റെ പിഴവെല്ലാം Pazhavangadi Ganeshan Ente Pizhavellam എന്ന ഗണപതി ഭക്തി ഗാനത്തിന്റെ മലയാളം വരികൾ. ഓം ഗണനാഥം എന്ന 2002-ൽ ഇറങ്ങിയ ഹിന്ദു ഭക്തിഗാനങ്ങൾ നിന്നും ഉള്ളതാണ്.
സംഗീതം: കലവൂര്‍ ബാലന്‍
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകര്‍ : കെ ജെ യേശുദാസ്
രാഗം: കീരവാണി
പഴവങ്ങാടി ഗണേശന്‍ എന്‍റെ Pazhavangadi Ganeshan Ente Lyrics in Malayalam
പഴവങ്ങാടി ഗണേശൻ
എന്‍റെ പിഴവെല്ലാം പൊറുക്കും ഗജാസ്യൻ
വഴിമാറിപ്പോയൊരെൻ ജന്മം
തിരുമിഴി കാട്ടി നയിക്കുന്ന ഹേരമ്പൻ
ശ്രീ ഹരനുടെ ബാലകനാകും അമരകലാവതിയേ
ശ്രീ ഗുരുവായ് നേരെ കീഴുക പാരിൻ ഉടയോനേ
പഴവങ്ങാടി ഗണേശൻ
എന്‍റെ പിഴവെല്ലാം പൊറുക്കും ഗജാസ്യൻ
അനന്തപുരിക്കിവൻ തിലകമല്ലോ
അശരണർക്കാശ്വാസ തീർത്ഥമല്ലോ (അനന്ത)
മുജ്ജന്മ പാപവും ഈ ജന്മ താപവും
മുമ്പിലായ് എരിയുന്നു സതതം
ഇങ്ങ് വന്നു ഞാൻ ചേർന്നതു പുണ്യം
ശ്രീ ഹരനുടെ ബാലകനാകും അമരകലാവതിയേ
ശ്രീ ഗുരുവായ് നേരെ കീഴുക പാരിൻ ഉടയോനേ
പഴവങ്ങാടി ഗണേശൻ
എന്‍റെ പിഴവെല്ലാം പൊറുക്കും ഗജാസ്യൻ
തിരുമുമ്പിൽ ഉടയുന്നു കദനകാണ്ഡം
ഇരുകരം കൂപ്പിയെൻ ആലാപനം (തിരു)
കാരുണ്യ മോദകം കലികാല ഔഷധം
നുണയുമ്പോൾ അകലുന്നു വിഷാദം
എന്‍റെ ജാതകമിതിനാലേ ധന്യം
ശ്രീ ഹരനുടെ ബാലകനാകും അമരകലാവതിയേ
ശ്രീ ഗുരുവായ് നേരെ കീഴുക പാരിൻ ഉടയോനേ
പഴവങ്ങാടി ഗണേശൻ
എന്‍റെ പിഴവെല്ലാം പൊറുക്കും ഗജാസ്യൻ
വഴിമാറിപ്പോയൊരെൻ ജന്മം
തിരുമിഴി കാട്ടി നയിക്കുന്ന ഹേരമ്പൻ
പഴവങ്ങാടി ഗണേശൻ
എന്‍റെ പിഴവെല്ലാം പൊറുക്കും ഗജാസ്യൻ

Comments
Post a Comment