പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രം Puramundekkadu Mahadeva Temple Malappuram

കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എടപ്പാളിനടുത്ത് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ പുരമുണ്ടേക്കാട് ദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് പുരമുണ്ടേക്കാട് ശ്രീ മഹാദേവ ക്ഷേത്രം. എവിടെയും തെക്കോട്ടു ദർശനം നൽകുന്ന ദക്ഷിണാമൂർത്തി ഇവിടെ കിഴക്കോട്ടു ദർശനം നൽകുന്നു എന്നതാണ് പുരമുണ്ടേക്കാട് മഹാദേവക്ഷേത്രത്തിൻറെ പ്രത്യേകത.

പുരമുണ്ടേക്കാട് ശ്രീ മഹാദേവ ക്ഷേത്രം

പരശുരാമൻ ശിവലിംഗ പ്രതിഷ്ഠ നടത്തിയ 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് പുരമുണ്ടേക്കാട് ശ്രീ ശിവ ക്ഷേത്രം. ശരഭമൂർത്തിയായാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. മഹാദേവന്റെ ദർശനം കിഴക്കോട്ടാണ്. ഒരടിയോളം പൊക്കമുള്ള സ്വയംഭു ലിംഗമാണ് ഇവിടെ ഉള്ളത്. കിഴക്കേ നമസ്കാര മണ്ഡപത്തിനടുത്തായി രണ്ട്  നന്ദികേശ്വര പ്രതിഷ്ഠകൾ ഉണ്ട്.  


പുരമുണ്ടേക്കാട് ശ്രീ മഹാദേവ ക്ഷേത്രം Puramundekkadu Mahadeva Temple Malappuram

ഉപദേവന്മാർ

മഹാദേവനെ കൂടാതെ ധാരാളം ഉപദേവതമാരും ഇവിടെ കുടികൊള്ളുന്നു. നാലമ്പലത്തിനകത്ത് തെക്കു പടിഞ്ഞാറേ മൂലയിലുള്ള ഒറ്റ ശ്രീകോവിലിൽ ദക്ഷിണാമൂർത്തി, ഗണപതി, ശ്രീകൃഷ്ണൻ, ശ്രീധർമ്മശാസ്താവ് എന്നിവരുടെ പ്രതിഷ്ഠകളുണ്ട്.  

എങ്ങനെ എത്തിച്ചേരാം

തൃശ്ശൂർ കോഴിക്കോട് റൂട്ടിലെ, മലപ്പുറം എടപ്പാൾ ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയായിട്ടാണ്  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *