പുൽപ്പള്ളി സീതാദേവി ക്ഷേത്രം വയനാട് Seethadevi Lava Kusa Temple Pulpally Wayanad

വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പുൽപ്പള്ളി സീതാദേവി ക്ഷേത്രം. കേരളത്തിൽ സീതാ ദേവിയും ലവ - കുശൻമാരും പ്രധാന പ്രതിഷ്ഠകളായി വളരെ കുറച്ചു ക്ഷേത്രങ്ങൾ മാത്രമേ ഉള്ളു. അതിലൊന്നാണ് പുൽപ്പള്ളി സീതാദേവി ക്ഷേത്രം.

പുൽപ്പള്ളി സീതാദേവി ക്ഷേത്രം Seethadevi Lava Kusa Temple Pulpally

സീതാദേവി ലവ കുശ ക്ഷേത്രം എന്നും  പുൽപ്പള്ളി സീതാദേവി ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠയായ സീത ദേവിക്കൊപ്പം, ലവ-കുശന്മാരും പ്രതിഷ്ഠകളാണ്. വേട്ടേയ്ക്കൊരുമകനും,അയ്യപ്പന്‍, ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരും  ഉപദേവതകളായി കുടികൊള്ളുന്നു. ലവ-കുശന്മാരെ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. 


പുൽപ്പള്ളി സീതാദേവി ക്ഷേത്രം വയനാട് Seethadevi Lava Kusa Temple Pulpally Wayanad

വിശേഷ ദിവസങ്ങളും വഴിപാടുകളും 

മീനമാസത്തിലെ ആദ്യത്തെ മൂന്ന് ദിവസമാണ് ഇവിടുത്തെ പ്രധാന ഉത്സവം. അന്ന്  ദേവിക്ക് മുമ്പിൽ ഭക്തർ പൊങ്കാല ഇടുന്നു. ദേവിക്ക് വെള്ള നിവേദ്യവും നെയ്പായസവും ലവകുശന്മാർക് ഉണ്ണിയപ്പവുമാണ് ഇവിടുത്തെ വഴിപാടുകൾ.  

രാമായണ മാസം ഇവിടെ വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. 

മകരത്തിലെ രേവതി നാളിൽ  ആണ് പ്രതിഷ്ഠ ദിനം ആചരിക്കുന്നത്.

 നവരാത്രിയും, മണ്ഡലകാലവും, വിഷുവും ഇവിടെ കേമമായി ആഘോഷിക്കുന്നു. 

ലവകുശന്മാർ കളിച്ചു നടന്നു എന്ന ഐതീഹ്യത്തിൽ വെള്ളാട്ടം എന്ന ചടങ്ങും നടക്കുന്നു. 

പുൽപ്പള്ളി സീതാദേവി ക്ഷേത്രം Seethadevi Temple Pulpally Wayanad

മേൽവിലാസം 

Seethadevi Lava Kusa Temple
Pulpally, 
Wayanad 
Kerala 673579
Contact Phone Number : 04936 241175

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *