ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം Chembai Sangeetholsavam 2023 at Guruvayur Temple

പ്രസിദ്ധ കർണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഗുരുവായൂർ ദേവസ്വം സങ്കടിപ്പിക്കുന്ന സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. ഗുരുവായൂർ ഏകാദശി ദിനത്തിന്റെ ഭാഗമായിട്ടാണ് ഇത് സങ്കടിപ്പിക്കുന്നത്. 

ചെമ്പൈ സംഗീതോത്സവം  Chembai Sangeetholsavam

ആദ്യകാലത്തു മൂന്ന് ദിവസം മാത്രമായിരുന്നു ചെമ്പൈ സംഗീതോത്സവം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 2000 ത്തിൽ കൂടുതൽ സംഗീതജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ട് 14 ദിവസത്തോളം നീളുന്ന ഒരു സംഗീതസദസ്സാണിത്. കാണികളുടെയും ശ്രോദ്ധാക്കളുടെയും തിരക്ക് വര്ധിച്ചതിനു ശേഷമാണു ദിവസങ്ങളുടെ എണ്ണം കൂട്ടിയത്.  ഈ കാര്യപരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ സംഗീതജ്ഞരും ചെമ്പൈ ഭാഗവതരുടെ അഞ്ചോളം ഗാനങ്ങൾ ആലപിക്കുന്നു. അതിനോടൊപ്പം ത്യാഗരാജ സ്വാമികളുടെ പഞ്ചരത്‌ന കൃതികളും ഇതിൽ ഉൾപ്പെടുത്തുന്നു.

 

ചെമ്പൈ സംഗീതോത്സവം Chembai Sangeetholsavam

ഏകാദശിയുടെ ഭാഗമായി ചെമ്പൈ ഭാഗവതർ തന്നെയാണ് ഈ സംഗീതോത്സവത്തിനു തുടക്കമിട്ടത്. തന്റെ ശ്രുതിമാധുര്യം കൊണ്ട് എല്ലാ സംഗീതപ്രേമികളെയും തന്റെ ആലാപനങ്ങളിലേക്ക് ആകര്ഷിപ്പിച്ച സംഗീജ്ഞൻ ആയിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. അതീവ കൃഷ്ണ ഭക്തനായിരുന്നു അദ്ദേഹം തന്റെ സങ്കല യശ്ശസ്സും സൗഭാഗ്യങ്ങളും ഭഗവാന് സമർപ്പിച്ചു ജീവിച്ചു. അദ്ദേഹത്തിന്റെ കാലത്തു ഭാഗവതർ തന്നെയായിരുന്നു ശിഷ്യരോടൊപ്പം സംഗീതോത്സവം നടത്തി വന്നിരുന്നത്. എന്നാൽ അദ്ദേഹത്തിന് ശേഷം ഗുരുവായൂർ ദേവസ്വം ബോർഡ് അത് ഏറ്റെടുക്കുകയിരുന്നു. 


ചെമ്പൈ വൈദ്യനാഥ ഭാഗവതർ Chembai Vaidyanatha Bhagavatar

തുടക്കത്തിൽ നാലമ്പലത്തിനു അകത്തു സങ്കടിപ്പിച്ചിരുന്ന പരിപാടി പിന്നീട് മേലപ്പത്തൂർ ആഡിറ്റോറിയത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. പരിപാടിയിൽ അഹിന്ദുക്കൾക് പ്രവേശനമില്ല, മാത്രമല്ല പങ്കെടുക്കുന്ന പുരുഷ സംഗീതജ്ഞർ ഷർട്ട് ധരിച്ചു കച്ചേരി നടത്താൻ പാടുള്ളതല്ല. ഏകാദശിയുടെ രാത്രി നടക്കുന്ന കൂട്ട കച്ചേരിയിൽ 'വാതാപി ഗണപതിം' ,'രക്ഷ്മം ശരണാഗതം', പാവനഗുരു പാവനപുരദീശ്വര', മാമവ സദാജനനി', 'കരുണ ചെയ്‍വാൻ എന്ത് താമസം കൃഷ്ണ' എന്ന ഭാഗവതരുടെ അഞ്ചു ഗാനങ്ങൾ ആലപിക്കുന്നു. ഇതോടു കൂടി പരിപാടി അവസാനിക്കുന്നു. ഈ കൂട്ട കച്ചേരിയാണ് സംഗീതോത്സവത്തിന്റെ ഏറ്റവും വലിയ ആഘോഷം.


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *