ദീപങ്ങളുടെ ഉത്സവം എന്നാണ് ദീപാവലി അറിയപ്പെടുന്നത്. ജനങ്ങള്‍ അവരവരുടെ വീടുകളില്‍ മണ്‍ചിരാതുകളും വൈദ്യുതാലങ്കാരങ്ങളും ഉപയോഗിച്ച് പ്രകാശപൂരിതമാക്കി ഈ ഉത്സവം വളരെ ആഹ്ളാദപൂർവം കൊണ്ടാടുന്നു. ഈ വർഷം ദീപാവലി 2026 നവംബർ 8 ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്.
ദീപാവലി Diwali Festival Significance
വെളിച്ചത്തിന്റെ ഉത്സവമായി ആണ് ദീപാവലി കണക്കാക്കുന്നത്. 'ദീപങ്ങളുടെ നിര' എന്ന അര്‍ത്ഥമുള്ള സംസ്‌കൃത പദത്തില്‍ നിന്നാണ് 'ദീപാവലി' എന്ന വാക്ക് ഉത്ഭവിച്ചത്. സ്‌കന്ദപുരാണമനുസരിച്ച്, മണ്‍ചിരാതുകള്‍ സൂര്യനെ പ്രതീകപ്പെടുത്തുന്നു, ഇത് പ്രകാശത്തിന്റെയും ഊര്‍ജ്ജത്തിന്റെയും പ്രപഞ്ചദാതാവിനെ കണക്കാക്കുന്നു.
ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ജീവിതത്തിലെ ഇരുളു നീക്കി വെളിച്ചം കൊണ്ടുവരുന്നതായിട്ടാണ് ദീപാവലി ഉത്സവത്തെ കണക്കാക്കുന്നത്.
ദീപാവലി ഐതീഹ്യങ്ങൾ
ദീപാവലിക്ക് പിന്നിൽ പല തരത്തിലുള്ള ഐതീഹ്യങ്ങൾ നില നില്കുന്നു.
- രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക് മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ദിവസത്തിന്റെ ഓർമപ്പെടുത്തലാണ് ദീപാവലി.
- പാലാഴിയിൽ നിന്ന് മഹാലക്ഷ്മി അവതരിച്ച ദിവസമായി കണക്കാക്കുന്നു.
- ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെയാഘോഷമായി ദീപാവലിയെ കണക്കാക്കുന്നു.
- വിക്രമാദിത്യ ചക്രവർത്തി സ്ഥാനാരോഹണം ചെയ്ത വിക്രമവർഷാരംഭ ദിനമായും ദീപാവലി കണക്കാക്കുന്നു.
- ജൈനമത വിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിന്റെ ഓർമ്മക്കായും ഈ ദിവസം കണക്കാക്കുന്നു.
ഈ ദിവസം പടക്കങ്ങൾ പൊട്ടിക്കുകയും ആളുകൾ പരസ്പരം മധുരം കൊടുക്കുകയും ചെയ്യുന്നു. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയും ജീവിതത്തില്‍ നിന്ന് ദുഃഖങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടി മഹാലക്ഷ്മിയെ ആരാധിച്ചുകൊണ്ടു എല്ലാവരും വെളിച്ചം പകർന്ന് ദീപാവലി ആഘോഷിക്കുന്നു.
- പ്രധാന ദീപാവലി / ലക്ഷ്മി പൂജ: 2026 നവംബർ 8, ഞായറാഴ്ച
- ലക്ഷ്മി പൂജ ശുഭമുഹൂർത്തം: വൈകുന്നേരം 5:54 മുതൽ 7:50 വരെ (ന്യൂഡൽഹി സമയം അനുസരിച്ച്)
- അമാവാസി തിഥി ആരംഭം: നവംബർ 8, രാവിലെ 11:27
- അമാവാസി തിഥി അവസാനം: നവംബർ 9, ഉച്ചയ്ക്ക് 12:31


Comments
Post a Comment