ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രം പത്തനംതിട്ട Edakadathy Sree Dharma Sastha Temple Pathanamthitta

പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ  വെച്ചൂച്ചിറയിലാണ്  ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്ത്രീകൾക്കും പതിനെട്ടാം പടി കയറി ഭഗവാനെ ദർശിക്കാൻ കഴിയുമെന്നതാണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ശ്രീ ധർമ ശാസ്താ ക്ഷേത്രം ഇടകടത്തി Edakadathy Sree Dharma Sastha Temple

ഇടകടത്തി ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അയ്യപ്പ ഭഗവാൻ ആണ്. പമ്പയുടെ തീരത്താണ്  ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ആറാട്ടുകടവ് എന്നും അറിയപ്പെടുന്നു. മുക്കൂട്ടുതറ ശ്രീകൃഷ്ണ സ്വാമി തിരു ആറാട്ടും ഇടകടത്തി ശ്രീ ധർമ ശാസ്താവിന്റെ തിരു ആറാട്ടും നടക്കുന്നത് ഇവിടെ പമ്പ നദിയിൽ ആയതിനാലാണ് അങ്ങനെ പേര് വന്നത്. ഭഗവാന്റെ അടുക്കൽ വന്നു പ്രാർത്ഥിച്ചാൽ എല്ലാ വിധത്തിലുള്ള ദുരിതങ്ങളും അകന്ന് ജീവിതത്തിൽ സന്തോഷം പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം. 


ശ്രീ ധർമ ശാസ്താ ക്ഷേത്രം  ഇടകടത്തി Edakadathy Sree Dharma Sastha Temple

വിശേഷദിവസങ്ങളും പൂജകളും 

മീന മാസത്തിലെ ഉത്രം നാളിൽ ആണ് ആറാട്ടോടു കൂടിയ ഉത്സവം നടക്കുന്നത്. ഈ മഹോത്സവത്തോടനുബന്ധിച്ചു പതിനെട്ടാംപടി പൂജയും നടക്കുന്നു. ഉത്സവ സമയത്ത്‌ പമ്പാനദിയിലെ പുണ്യജലം ശേഖരിച്ചാണ് കുംഭാഭിഷേകം നടത്തുക. 

എല്ലാ മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ച നാരങ്ങാവിളക്ക് പൂജ നടക്കുന്നു. 

കറുത്തവാവ്, വിനായകചതുർത്ഥി, വിഷു, തൃക്കാർത്തിക, വിജയദശമി എന്നിവ ഇവിടെ ആഘോഷിക്കാറുണ്ട്. ആയില്യപൂജയും ശനീശ്വര പൂജയും ഇവിടെ പ്രധാനമാണ്. 

ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

എരുമേലിയിൽ നിന്ന് 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഇടകടത്തിയിൽ എത്തി ചേരാം. പ്രധാന ജംഗ്ഷനിൽ നിന്ന് 300 മീറ്റർ അകലെയായി ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

മേൽവിലാസം 

Edakadathy Sree Dharma Sastha Temple
Edakadathy 
Ranni 
Pathanamthitta 
Kerala 
phone : 097447 39633

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *