കരിക്കാട് സുബ്രഹ്മണ്യ ധർമ്മശാസ്താ ക്ഷേത്രം മലപ്പുറം Karikkad Subramanya Dharmasastha Temple Malappuram
കരിക്കാട് സുബ്രഹ്മണ്യ ധർമ്മശാസ്താ ക്ഷേത്രം (Karikkad Subramanya Dharmasastha Temple) മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സ്ഥാനം കൊള്ളുന്നത്. ബാലമുരുകൻ, അയ്യപ്പൻ, വേലായുധസ്വാമി, എന്നിങ്ങനെ മൂന്നു പ്രധാന പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്.
കരിക്കാട് സുബ്രഹ്മണ്യ ധർമ്മശാസ്താ ക്ഷേത്രം Karikkad Subrahmanya Dharmasastha Temple
കരിക്കാട് ഗ്രാമത്തിന്റെ ഗ്രാമ ക്ഷേത്രം എന്നൊരു പ്രത്യേകത കൂടി സുബ്രഹ്മണ്യ ധർമ്മശാസ്താ ക്ഷേത്രത്തിനുണ്ട്. മൂന്ന് പ്രതിഷ്ഠകളെയും മൂന്ന് പൂജാരിമാരാണ് പൂജ ചെയ്യുന്നത്. ഇവിടെ മൂന്ന് മൂർത്തികൾക്കും മൂന്ന് കൊടിമരങ്ങളാണുള്ളത്. അത്തരത്തിൽ കേരളത്തിൽ മൂന്ന് കൊടിമരം ഉള്ള അഞ്ചു ക്ഷേത്രങ്ങളാണുള്ളത്. അതിൽ ഒന്നാണ് കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം.
തെക്കുംതേവർ എന്നറിയപ്പെടുന്ന വേലായുധസ്വാമിയുടെ ദർശനം കിഴക്കു വശത്തേക്കാണ്. ക്ഷേത്രത്തിലെ ഉപദേവതമാർ ഭഗവതി, ഗണപതി, ദക്ഷിണാമൂർത്തി, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ്.
ഐതീഹ്യം
അസുരനായ ബകനെ ഭയന്ന് ഏകചക്ര ഗ്രാമത്തിൽ നിന്നും ആളുകൾ തങ്ങളുടെ ദേവനായ അയ്യപ്പ ഭഗവാനെയും കൊണ്ട് ഇവിടെ എത്തി എന്നും അതിനു ശേഷം ഇവിടെ പ്രതിഷ്ഠ നടത്തി എന്നുമാണ് ഐതീഹ്യങ്ങൾ പറയുന്നത്.
ക്ഷേത്രപ്രത്യേകതകൾ
ഇരിക്കുന്ന രൂപത്തിലാണ് ഇവിടെ അയ്യപ്പൻറെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ നടവഴിയിലുള്ള പാളികളിൽ ശിലാലിഖിതങ്ങൾ കാണാൻ കാണാൻ കഴിയും. അയ്യപ്പൻറെ ശ്രീകോവിലിൽ ധാരാളം ചുവർ ചിത്രങ്ങൾ ഉണ്ട്. കുട്ടിക്കൃഷ്ണമാരാർ വരച്ച ശ്രീകൃഷ്ണന്റെ ചിത്രവും ക്ഷേത്രത്തിൽ കാണാൻ കഴിയും. ബാലമുരുകന്റേത് വട്ട ശ്രീകോവിലാണ്.
വിശേഷ ദിവസങ്ങളും പൂജകളും
മകരമാസത്തിലെ തൈപ്പൂയം നാളിൽ ആണ് പ്രധാന ഉത്സവം. ഉത്സവ സമയത്തു ആനപ്പുറത്തെഴുന്നള്ളത്തുണ്ട്. ഷഷ്ഠിദിവസവും ഇവിടെ ആഘോഷങ്ങൾ നടക്കാറുണ്ട്.
തേവരുസേവ ഇവിടുത്തെ പ്രധാന ചടങ്ങാണ്.
മീന മാസത്തിൽ നാളികമേറ് എന്ന ചടങ്ങും നടക്കുന്നു.
2016 ൽ ഇവിടെ സ്കന്ദപുരാണ മഹായജ്ഞം നടത്തിയിട്ടുണ്ട്.
ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം
മഞ്ചേരിയിൽ നിന്ന് 4 കിലോമീറ്റർ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മേൽവിലാസം
Manjeri,
Malappuram
Kerala 676121


Comments
Post a Comment