കവിയൂർ മഹാദേവ ക്ഷേത്രം Kaviyoor Mahadeva Temple Pathanamthitta

പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ മഹാദേവ ക്ഷേത്രമാണ് കവിയൂർ മഹാദേവ ക്ഷേത്രം. തൃക്കവിയൂർ മഹാദേവ ഹനുമാൻ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.  

കവിയൂർ മഹാദേവ ക്ഷേത്രം Kaviyoor Temple Pathanamthitta

പാർവ്വതി സമേതനായ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. ശ്രീരാമൻ പ്രതിഷ്ഠിച്ചതാണെന്ന്  ഇതെന്ന് വിശ്വാസമുണ്ട്. പ്രധാന ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറേ ദിശയിലാണു ഹനുമാൻ സ്വാമിയുടെ ക്ഷേത്രം നിലകൊള്ളുന്നത്. ഒരു ഉപദേവത പ്രതിഷ്ഠ ആയിരുന്ന ഹനുമാൻ സ്വാമി, ഇന്ന് മഹാദേവനോളം പ്രാധാന്യത്തോടെയാണ് ക്ഷേത്രത്തിൽ ഭക്‌തർ കരുതുന്നത്.  

നാഗദൈവങ്ങൾ, ഗണപതി, ദക്ഷിണാമൂർത്തി, ശ്രീമൂലരാജേശ്വരി, മഹാവിഷ്ണു എന്നിവരാണ് ഉപദേവതകൾ. പ്രതിഷ്ഠയുടെ ദർശനം കിഴക്കോട്ടാണ്. മഹാദേവനാണ് മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. 


കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം Kaviyoor Mahadeva Temple Pathanamthitta

വിശേഷ ദിവസങ്ങളും വഴിപാടുകളും 

കവിയൂർ മഹാദേവ ഹനുമാൻ ക്ഷേത്രത്തിനു പതിനെട്ടു ആട്ട വിശേഷങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു. തിരുവുത്സവം, ഹനുമദ്ജയന്തി, ഉത്രട്ടാതി തിരുന്നാൾ, ശിവരാത്രി, സഹസ്രകലശം, പന്ത്രണ്ടുകളഭം എന്ന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.

ധനുമാസത്തിലെ തിരുവുത്സവം 10 ദിവസം നീണ്ടു നിന്ന് ആറാട്ടോടുകൂടിയാണ് അവസാനിപ്പിക്കുന്നത്. മഹാദേവൻ മുഖ്യ പ്രതിഷ്ഠയായതു കൊണ്ട് തന്നെ ശിവരാത്രി വളരെ കേമമായി ആഘോഷിക്കുന്നു. ധനുമാസത്തിലെ മൂലം നാളിലാണ് ഹനുമദ്ജയന്തി ആഘോഷിക്കുന്നത്. ചിങ്ങമാസം ഒന്നുമുതൽ പന്ത്രണ്ടു വരെ പന്ത്രണ്ടു കളഭം ചടങ്ങ് നടന്നു വരുന്നു.

ധാര, മുഴുക്കാപ്പ്, പായസം, അടിമകിടത്തൽ എന്നിവയാണ് മഹാദേവനുള്ള പ്രധാന വഴിപാടുകൾ. അവൽപന്തിരുനാഴിയും വടമാലയുമാണ് ഹനുമാൻ സ്വാമിക് ചെയ്യുന്ന വഴിപാടുകൾ. ഞായറാഴ്ച ദിവസം മഹാദേവനും ശനിയാഴ്ച ദിവസം ഹനുമാൻ സ്വാമിക്ക് ഉത്തമം ആയി കണക്കാക്കുന്നു. 

കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം


എങ്ങനെ എത്തിച്ചേരാം

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തിരുവല്ല, കവിയൂരിൽ നിന്ന് ഏകദേശം 5 km

ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, പത്തനംതിട്ടയിൽ നിന്ന് ഏകദേശം 119 km

മേൽവിലാസം 

Kaviyoor Mahadevar Temple
Kaviyoor 
Thiruvalla 
Kerala 689582

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *