ഋഷിനാഗക്കുളത്തപ്പാ ശരണം Rishinagakulathappa Saranam Lyrics Malayalam

ഋഷിനാഗക്കുളത്തപ്പാ ശരണം എന്ന ശിവ ഭക്തി ഗാനത്തിന്റെ മലയാളം വരികൾ - Rishinagakulathappa Saranam Lyrics in Malayalam languauge. ഗംഗാതീർത്ഥം എന്ന 1986-ൽ ഇറങ്ങിയ ഹിന്ദു ഭക്തിഗാനങ്ങൾ നിന്നും ഉള്ളതാണ്. 

സംഗീതം / Music: ടി എസ് രാധാകൃഷ്ണൻ
ഗാനരചന / Lyricist: പി സി അരവിന്ദൻ
ആലാപനം / Singer: കെ ജെ യേശുദാസ്
Album: ഗംഗാതീർത്ഥം വാല്യം 1 

ഋഷിനാഗക്കുളത്തപ്പാ ശരണം Rishinagakulathappa Saranam Malayalam Lyrics 

ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം
ഗിരികന്യാരമണാ ശരണം

പാശുപതാസ്‌ത്രം പാര്‍ത്ഥനു നൽകിയ പശുപതിയല്ലേ നീ

ദേവലനെന്നൊരക്കേവലബാലനെ ദേവനാക്കിയ മഹാദേവനല്ലേ

എന്നെന്നും നിൻ‌മുന്നിൽ വന്നൊന്നു തൊഴുതീടാൻ  
എന്നെ നീ അനുവദിക്കില്ലേ ശംഭോ
എന്നെ നീ അനുഗ്രഹിക്കില്ലേ

ശംഭോ ശങ്കര ഗൌരീശങ്കര സര്‍വ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ശംഭോ ശങ്കര ഗൌരീശങ്കര സര്‍വ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ

ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം
ഗിരികന്യാരമണാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

പശ്ചിമഗംഗാദര്‍ശനം‌കൊള്ളും നീ പഞ്ചാബ്‌ജപുരത്തിൻ പുണ്യം

വരദാഭയങ്ങളുമായ്‌മേവും നിൻ കാൽ‌ക്കൽ വരുവാൻ‌കഴിഞ്ഞാലേ ഭാഗ്യം

തൃപ്പാദപത്മത്തിലാത്മാര്‍പ്പണംചെയ്‌ത പുഷ്‌പങ്ങൾ തൻ ജന്മം ധന്യം ശംഭോ
കല്പാന്തസൌരഭ്യപൂര്‍‌ണ്ണം

ശംഭോ ശങ്കര ഗൌരീശങ്കര സര്‍വ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ശംഭോ ശങ്കര ഗൌരീശങ്കര സര്‍വ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ

ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം
ഗിരികന്യാരമണാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

ഋഷിനാഗക്കുളത്തപ്പാ ശരണം Rishinagakulathappa Saranam Song Lyrics Malayalam

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *