പാലക്കാട് ജില്ലയിലെ ശേഖരപുരത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് അടക്കാപുത്തൂർ ശേഖരപുരം ധന്വന്തരി ക്ഷേത്രം. രോഗ നിവാരണത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയാണ് പ്രധാന പ്രതിഷ്ഠ.
പാലക്കാട് ജില്ലയിലെ ഏക ധന്വന്തരി ക്ഷേത്രമാണിത്. കേരളീയ ചുമർച്ചിത്രങ്ങൾക്കു പ്രസിദ്ധമാണ് ശേഖരപുരം ധന്വന്തരി ക്ഷേത്രം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
ശേഖരപുരം ധന്വന്തരി ക്ഷേത്രം Sekharapuram Sree Dhanwanthari Temple
ചാതുർ ബഹു രൂപത്തിലാണ് പ്രധാന പ്രതിഷ്ഠ. ധന്വന്തരി മൂർത്തിക്കു നൽകുന്ന അതെ പ്രാധാന്യം തന്നെ ക്ഷേത്രത്തിൽ വല്ലഭ ഗണപതി എന്നറിയപ്പെടുന്ന ഗണപതി ഭഗവാനും നൽകുന്നു. ഇവിടെ ഗണപതി ഭഗവാനെ ലക്ഷ്മി സമേതനായി ആണ് പ്രതിഷ്ഠ ചെയ്തിരിക്കുന്നത്.
ധർമ്മശാസ്താവ്, ശ്രീചക്രരൂപത്തിലുള്ള ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവതമാർ. രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വലിയൊരു താങ്ങാണ് ക്ഷേത്രം. ഏതു തരത്തിലുള്ള അവസ്ഥയും ഇവിടെ വന്ന ഭേദമാകുന്നു എന്നാണ് പറയപ്പെടുന്നത്.
ക്ഷേത്ര പ്രത്യേകതകൾ
പതിനഞ്ചാം നൂറ്റാണ്ടിലെ വസ്തുരീതികളെ പോലെയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ചതുരാകൃതിയിൽ ഉള്ള ശ്രീകോവിൽ ആണുള്ളത്. ചുറ്റമ്പലത്തിനു നൂറു വർഷങ്ങളോളം പഴക്കമുണ്ട്. വിവാഹ ബന്ധങ്ങൾ നന്നായി മുന്നോട്ട് കൊണ്ട് പോകുന്നതിനു ഇവിടെ വല്ലഭ ഗണപറ്റിയെ പൂജിച്ചാൽ മതിയെന്നാണ് വിശ്വാസം.
വിശേഷദിവസങ്ങളും പൂജകളും
70 വർഷത്തിന് മുൻപ് ഉത്സവം നടന്നിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ ഇപ്പോ വീണ്ടും ആഘോഷങ്ങൾ ക്ഷേത്രത്തിൽ നടക്കാറുണ്ട്. ധന്വന്തരി ജയന്തി, അഷ്ടമി രോഹിണി എന്നിവ ഇവിടെ ആഘോഷിക്കാറുണ്ട്.
മേൽവിലാസം
Adakkaputhur
Palakkad

Please post phone number and gpay for offering pooja
ReplyDelete