ശ്രീകണ്‌ഠേശ്വരാ ശശിധരാ Sreekanteswara Sasidhara Malayalam Lyrics

ശ്രീകണ്‌ഠേശ്വരാ ശശിധരാ എന്ന ശിവ ഭക്തി ഗാനത്തിന്റെ മലയാളം വരികൾ. ഗംഗാതീർത്ഥം എന്ന 1986-ൽ ഇറങ്ങിയ ഹിന്ദു ഭക്തിഗാനങ്ങൾ നിന്നും ഉള്ളതാണ്. 

സംഗീതം / Music: ടി എസ് രാധാകൃഷ്ണൻ
ഗാനരചന / Lyricist: പി സി അരവിന്ദൻ
ആലാപനം / Singer: കെ ജെ യേശുദാസ്
രാഗം : സരസാംഗി
Album: ഗംഗാതീർത്ഥം വാല്യം 1 

ശ്രീകണ്‌ഠേശ്വരാ ശശിധരാ Sreekanteswara Sasidhara Lyrics in Malayalam

ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ

ഈരേഴുലകിനും മൂലാധാരാ ക്ഷീരത്താൽ നിനക്കെന്നും ധാരാ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശ്രീകണ്‌ഠേശ്വരാ ശശിധരാ

ആതിരയരുളീ ധനുമാസത്തിൽ ആര്‍ദ്രാ ദര്‍ശന സൌഭാഗ്യം

ഗിരിജയും ഗംഗയും ഒരുമിച്ചുചേര്‍ന്ന നിൻ ആറട്ടുനയനാഭിരാമം

ആറാകദന വിരാമം
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ

സര്‍വ്വരക്ഷാര്‍ത്ഥം വാസുകിതൻ‌വിഷം സേവിച്ച നീ ത്യാഗപരിവേഷം

ഗൃദധാരയും യാമപൂജയുമായി ശൃതജനം ഘോഷിപ്പൂ ശിവരാത്രി

വാടാവിളക്കായ് ധരിത്രീ

ശ്രീകണ്‌ഠേശ്വരാ ശശിധരാ ശിതികണ്‌ഠാഹരാ ശിവകരാ
ഈരേഴുലകിനും മൂലാധാരാ ക്ഷീരത്താൽ നിനക്കെന്നും ധാരാ
ശ്രീകണ്‌ഠേശ്വരാ ശശിധരാ ശ്രീകണ്‌ഠേശ്വരാ ശശിധരാ

ശ്രീകണ്‌ഠേശ്വരാ ശശിധരാ Sreekanteswara Sasidhara Malayalam Lyrics

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *