തിരുവൈക്കത്തപ്പനെ തൃക്കൺ ‌പാർക്കുവാൻ Thiruvaikkathappane Thrikkan Paarkkuvan Malayalam Lyrics

തിരുവൈക്കത്തപ്പനെ തൃക്കൺ ‌പാർക്കുവാൻ എന്ന ശിവ ഭക്തി ഗാനത്തിന്റെ മലയാളം വരികൾ. ഗംഗാതീർത്ഥം എന്ന 1986-ൽ ഇറങ്ങിയ ഹിന്ദു ഭക്തിഗാനങ്ങൾ നിന്നും ഉള്ളതാണ്. 

സംഗീതം / Music: ടി എസ് രാധാകൃഷ്ണൻ
ഗാനരചന / Lyricist: പി സി അരവിന്ദൻ
ആലാപനം / Singer: കെ ജെ യേശുദാസ്
Album: ഗംഗാതീർത്ഥം വാല്യം 1 

തിരുവൈക്കത്തപ്പനെ തൃക്കൺ ‌Thiruvaikkathappane Thrikkan Lyrics in Malayalam

തിരുവൈക്കത്തപ്പനെ തൃക്കൺ‌പാര്‍ക്കുവാൻ ഒരു തങ്കത്താലത്തിൽ പൂക്കളുമായ്
വ്യാഘ്രപാദത്തറതന്നിൽ എഴുന്നുള്ളീ വൃശ്ചികമാസത്തിൽ പുണ്യാഷ്‌ടമീ
വൃശ്ചികമാസത്തിൽ ധന്യാഷ്‌ടമീ
തിരുവൈക്കത്തപ്പനെ തൃക്കൺ‌പാര്‍ക്കുവാൻ ഒരു തങ്കത്താലത്തിൽ പൂക്കളുമായ്

ആത്മജൻ അസുരരെ നിഗ്രഹിച്ചെത്തീടാൻ ആ‍ത്മാധിനാഥനിന്നൂ ഉപവാസം
ആത്മജൻ അസുരരെ നിഗ്രഹിച്ചെത്തീടാൻ ആ‍ത്മാധിനാധനിന്നൂ ഉപവാസം
പ്രാതനുണ്ടാനന്ദ ദര്‍ശനത്തിന്നെത്തീ പ്രാര്‍ത്ഥിക്കുമോരോടോ മന്ദഹാസം
ശങ്കരാഭരണമാം മുഗ്ദഹാസം.
തിരുവൈക്കത്തപ്പനെ തൃക്കൺ‌പാര്‍ക്കുവാൻ ഒരു തങ്കത്താലത്തിൽ പൂക്കളുമായ്

തിരുവൈക്കത്തപ്പനെ തൃക്കൺ ‌പാർക്കുവാൻ Thiruvaikkathappane Thrikkan Paarkkuvan Malayalam Lyrics


രോഹിണീപൊൻ‌നാളിൽ രുദ്രനും ഗൌരിക്കും വേലനുമൊരുമിച്ച് അമൃതേത്ത്
രോഹിണീപൊൻ‌നാളിൽ രുദ്രനും ഗൌരിക്കും വേലനുമൊരുമിച്ച് അമൃതേത്ത്
കൂടിപൂജയ്ക്കന്ന് കൂടുന്നവ‌ര്‍‌ക്കൊക്കെ കൂടീടും അനുദിനം സദ്‌സമ്പത്ത്
കൂടീടും അനുപമ സദ്‌സമ്പത്ത്
തിരുവൈക്കത്തപ്പനെ തൃക്കൺ‌പാര്‍ക്കുവാൻ ഒരു തങ്കത്താലത്തിൽ പൂക്കളുമായ്
വ്യാഘ്രപാദത്തറതന്നിൽ എഴുന്നുള്ളീ വൃശ്ചികമാസത്തിൽ പുണ്യാഷ്‌ടമീ
വൃശ്ചികമാസത്തിൽ ധന്യാഷ്‌ടമീ

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *