തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം പാലക്കാട് Thiruvalathur Randu Moorthy Temple Palakkad

പാലക്കാട് ജില്ലയിലെ കൊടുമ്പ് എന്ന സ്ഥലത്തു തിരുവാലത്തൂരിൽ ആണ് തിരുവാലത്തൂർ രണ്ടു മൂർത്തി ഭഗവതി ക്ഷേത്രം (Thiruvalathur Randu Moorthy Temple Palakkad) സ്ഥിതി ചെയ്യുന്നത്. തിരുവാലത്തൂര്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രം എന്നാണ് ഈ  ക്ഷേത്രത്തിന്റെ മറ്റൊരു പേര്. പരശുരാമ പ്രതിഷ്ഠിതമായ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ക്ഷേത്രം

തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം Thiruvalathur Randumoorthy Bhagavathy Temple

കണ്ണാടി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ മുഖ്യ പ്രതിഷ്ഠ ഭഗവതിയാണ്. ദേവിയുടെ തന്നെ രണ്ടു ഭാവങ്ങളായ മഹിഷാസുരമർദ്ദിനിയും, അന്നപൂർണ്ണേശ്വരിയും ഇവിടെ കുടികൊള്ളുന്നു. അതുകൊണ്ടാണ് ക്ഷേത്രത്തിനു ഈ പേര് വന്നത്.

അന്നപൂർണേശ്വരിയാണ് ഇവിടെ ആദ്യത്തെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദേവിയുടെ ദർശനം. മഹിഷാസുരമർദ്ദിനി ഇവിടെ സ്വയംഭൂ ആയിട്ടാണ് അവതരിച്ചതെന്ന് പറയപ്പെടുന്നു. 

ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ശങ്കരനാരായണൻ, അന്തിമഹാകാളൻ, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. 


തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം പാലക്കാട് Thiruvalathur Sree Randumoorthy Bhagavathy Temple Palakkad

ക്ഷേത്ര പ്രത്യേകതകൾ 

ക്ഷേത്രത്തിനു രണ്ട് ശ്രീകോവിലും രണ്ട് കൊടിമരങ്ങളുമാണുള്ളത്. ദേവിയുടെ ഇടതു വശത്തുകൂടി ഒഴുകിയിരുന്ന കണ്ണാടിപ്പുഴ ദേവിയുടെ സാന്നിധ്യം കാരണമാണ് വലതുവശമായി ഒഴുകുന്നതെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ മതിൽക്കെട്ട് ഭൂതഗണങ്ങൾ ആണ് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. വയൽ ചേർന്ന് കിടക്കുന്ന പ്രദേശമാണിവിടം. 

ചെറിയൊരു കൂത്തമ്പലം കാണാൻ സാധിക്കുന്നു. മഹിഷാസുരമർദ്ദിനിയുടെ പ്രതിഷ്ഠയ്ക്ക് എട്ടു കൈകളാണ്. ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ഏതു തരത്തിലുള്ള വിഷമങ്ങളും മാറുന്നു എന്നാണ് വിശ്വാസം. 

വിശേഷദിവസങ്ങളും  പൂജകളും 

വൃഷികമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഉത്സവം. 10 ദിവസം നീളുന്ന കൊടിയേറ്റുത്സവം ആണ് ഇവിടെയുള്ളതാണ്. തൃക്കാർത്തിക ഇവിടെ ആഘോഷിക്കാറുണ്ട്. ഉത്സവത്തിന് ചുറ്റുവിളക്ക് നടക്കാറുണ്ട്. 


തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം പാലക്കാട്

ദർശന സമയം 

രാവിലെ 5.30 മുതൽ 10.00 വരെ 

വൈകിട്ട് 5.00 മുതൽ 8.00 വരെ 

മേൽവിലാസം 

Thiruvalathur Sree Randumoorthy Bhagavathy Temple
Chitoor Road, 
Near Althara Junction
Kodumba, 
Thiruvalathur, 
Palakkad, 
Kerala 678551
Phone: 0491 257 4388

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *