കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ് ശ്രീരാമന്റെ മൂത്ത അനുജനായ ഭരതന്റെ (സംഗമേശ്വരൻ) പ്രതിഷ്ഠയുള്ള കൂടൽമാണിക്യം ക്ഷേത്രം സ്ഥിതി ചെയുന്നത്. കൂടൽമാണിക്യം ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങൾ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപനി തീർത്ഥം എന്നറിയപ്പെടുന്നു.
കുലീപിനി തീർത്ഥം Kuleepini Theertham
Story of Koodalmanikyam Temple Pond
യാഗശാലയായിരുന്ന ഇവിടെ സ്വയം ആവിർഭവിച്ച ഈ പുണ്യതീർത്ഥത്തിൽ ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികൾ ഭൂഗർഭത്തിലൂടെ ഇവിടെ വന്ന് സംഗമം ചെയ്യുന്നു. അത്ഭുതപ്രഭാവനായിരുന്ന ശ്രീ കുലീപിനി മഹർഷി (Maharishi Kuleepini) ഇവിടെയിരുന്ന് തപസ്സ് ചെയ്‌തിരുന്നതു കൊണ്ട് ഈ തീർത്ഥത്തിന് കുലീപിനി തീർത്ഥം എന്ന പേര് വന്നു.
കുലീപിനി തീർത്ഥത്തിലെ മത്സ്യങ്ങളെല്ലാം ഓരോ ദേവന്മാരുടേയും അവതാരങ്ങളാണ്. ഭഗവാന് അഭിഷേകത്തിനും, നിവേദ്യത്തിനുമുള്ള വെള്ളം ഇതിൽ നിന്നുമാണ് എടുക്കുന്നത്.
ക്ഷേത്രത്തിൽ അടുത്ത് നടന്ന ദേവപ്രശ്‌നത്തിൽ ഈ പുണ്യസരസ്സിന്റെ പവിത്രത കളങ്കപ്പെടുത്താതിരിക്കണമെന്ന് എടുത്തുപറയുകയുണ്ടായി. ക്ഷേത്രത്തിലെ കർമ്മികൾക്ക് തീർത്ഥസ്‌നാനം ചെയ്‌തതിന് ശേഷമേ കർമ്മം ചെയ്യുവാൻ പാടുള്ളു എന്നതുകൊണ്ട് അവർക്ക് മാത്രമേ ഇതിൽ സ്‌നാനം ചെയ്യാവു. അതുതന്നെ പുറമേയുള്ള കുളത്തിൽ കുളിച്ച് ദേഹശുദ്ധിവരുത്തിയതിന് ശേഷം മാത്രമേ പാടുകയുള്ളു.
തീർത്ഥകുളം, പ്രദക്ഷിണം, മീനുട്ട് ഇവ വളരെ പ്രധാനമാകുന്നു.
ഓം ശ്രീ സംഗമേശായ നമഃ
Comments
Post a Comment