പ്രായിക്കര ശ്രി ധന്വന്തരി ക്ഷേത്രം ആലപ്പുഴ Prayikkara Sree Dhanwanthari Temple Mavelikara

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ആണ് പ്രായിക്കര ശ്രി ധന്വന്തരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയുർവേദത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിക്കു സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് പ്രായിക്കര ധന്വന്തരി ക്ഷേത്രം . 

പ്രായിക്കര ധന്വന്തരി ക്ഷേത്രം Sree Dhanwanthari Temple Prayikara

ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രമാണ് പ്രായിക്കര ധന്വന്തരിക്ഷേത്രം. ചതുർബാഹു മൂർത്തി രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠയുള്ളത്. കേരളത്തിലെ തന്നെ ധന്വന്തരി ക്ഷേത്രങ്ങളിൽ വളരെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. കിഴക്കു ഭാഗത്തേക്കാണ് ക്ഷേത്ര ദർശനം. 

ക്ഷേത്രത്തിന്റെ ഒരു വശത്തു കൂടിയാണ് പ്രസിദ്ധമായ അച്ചൻകോവിലാർ ഒഴുകുന്നത്. ശിവൻ, ഗണപതി, ശ്രീകൃഷ്ണൻ, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതമാർ. 


പ്രായിക്കര ശ്രി ധന്വന്തരി ക്ഷേത്രം ആലപ്പുഴ Sree Dhanwanthari Temple Prayikkara Mavelikara


ക്ഷേത്ര പ്രത്യേകതകൾ 

വളരെ വിശാലമായ ക്ഷേത്രചുറ്റുപാടാണ്. ക്ഷേത്രത്തിനു ചുറ്റും ധാരാളം മരങ്ങളും ചെടികളും നിറഞ്ഞു നിൽക്കുന്നു. ക്ഷേത്രത്തിനു മുന്നിലായി ചുവട്ടിൽ സ്ത്രീയുടെ രൂപമുള്ള ഒരു വലിയ ആൽമരം കാണാൻ സാധിക്കും. 

പഞ്ചലോഹത്തിൽ നിർമ്മിച്ച കൊടിമരം ആണ് ഇവിടെയുള്ളത്. ചതുരാകൃതിയിൽ നിർമ്മിച്ച ചെറിയ ശ്രീകോവിലാണ് ക്ഷേത്രത്തിലെത്. നമസ്കാര മണ്ഡപവും കിണറും ക്ഷേത്രത്തിലുണ്ട്. 

വിശേഷ ദിവസങ്ങളും പൂജകളും 

അഷ്ടമി രോഹിണി, ധന്വന്തരി ജയന്തി, എന്നീ ദിവസങ്ങൾ ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങളാണ്. 

ചന്ദനം ചാർത്തൽ ഇവിടുത്തെ പ്രധാന വഴിപാട്. കദളി നിവേദ്യം, തുലാഭാരം, ക്ഷീരധാര, ഇളനീർധാര, തുളസി മാള എന്നിവയാണ് കാര്യസിദ്ധിക്ക് വേണ്ടി ഭഗവാന് അർപ്പിക്കുന്നത്.


പ്രായിക്കര ധന്വന്തരിക്ഷേത്രം ആലപ്പുഴ

എങ്ങനെ എത്തിച്ചേരാം

മാവേലിക്കരയിൽ നിന്ന് ഉദ്ദേശം 3 കിലോമീറ്റർ വടക്കുമാറി ചെങ്ങന്നൂർ - തിരുവല്ല റോഡിന്റെ പടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

മേൽവിലാസം 

Sree Dhanwanthari Temple
Prayikara,
Mavelikara
Alleppey
Kerala 690101 
Phone : 00919446163737

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *