അരീക്കോട് സാളിഗ്രാമ ക്ഷേത്രം മലപ്പുറം Sree Saligrama Temple Areekode Malappuram

കേരളത്തിലെ മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്തു പുത്തലത്താണ് അരീക്കോട് സാളിഗ്രാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നരസിംഹ മൂർത്തിയാണ് അരീക്കോട് സാളിഗ്രാമ  ക്ഷേത്രത്തിലെ  പ്രധാന പ്രതിഷ്ഠ. ബലി കർമങ്ങൾക്കു പ്രസിദ്ധമായ ക്ഷേത്രമാണ് അരീക്കോട് സാളിഗ്രാമ ക്ഷേത്രം. 

അരീക്കോട് സാളിഗ്രാമ ക്ഷേത്രം Sree Saligrama Temple Areekode

ചാലിയാർ നദിയുടെ തീരത്താണ് അരീക്കോട് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. അരുവിക്കോട് എന്ന പേര് ആണ് അരീക്കോട് എന്നതായി മാറിയത്. അതുപോലെ തന്നെ ക്ഷേത്രവും ഈ നദിയുടെ തീരത്താണ് ഉള്ളത്. നരസിംഹ മൂർത്തിയുടെ എല്ലാ അനുഗ്രഹവും നിറഞ്ഞതാണ് ഈ ക്ഷേത്രം. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രത്തിന്റെ ഭരണം. 

കർക്കിടക വാവുബലി ഇവിടെ വളരെ പ്രധാന പെട്ടതാണ്. ആയിരങ്ങൾ ആണ് ക്ഷേത്രത്തിൽ വ്രത ശുദ്ധിയോടെ ബലിയിടാനായി ആനി ദിവസം എത്തി ചേരുന്നത്. 

ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾ നടത്തുന്നത് തന്ത്രി കിഴക്കുമ്പാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപാടാണ്. മാപ്പിള കലാപം നടക്കുന്ന സമയത്തു കലാപകാരികൾ ഇവിടുത്തെ ക്ഷേത്രത്തിനു മുന്നിലുള്ള കിണറ്റിലാണ് ആയുധങ്ങൾ ഒളിപ്പിച്ചതെന്നു പറയപ്പെടുന്നു. 


അരീക്കോട് സാളിഗ്രാമ ക്ഷേത്രം മലപ്പുറം Sree Saligrama Temple Areekode Malappuram

ക്ഷേത്രത്തിൽ എങ്ങനെ എത്തി ചേരാം 

അരീക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്ന വഴിയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അരീക്കോടിൽ നിന്നും 1 കിലോമീറ്റർ ദൂരത്താണ് ക്ഷേത്രം. മഞ്ചേരിയിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ മാറി ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

മേൽവിലാസം 

Sree Saligrama Temple
Areekode
Malappuram
Kerala 673639
Phone Number: 0483 285 4800

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *