ഇരിവൽ മഹാവിഷ്ണു ക്ഷേത്രം കാസർഗോഡ് Iravil Sree Mahavishnu Temple Kasaragod

ഇരിവൽ മഹാവിഷ്ണു ക്ഷേത്രം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. 

ഇരിവൽ മഹാവിഷ്ണു ക്ഷേത്രം Iravil Sree Mahavishnu Temple Kasaragod

പണ്ടുകാലത്ത് ഇരുവയൽ എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. ആ പേരിൽ നിന്നാണ് ഇരവിൽ എന്നാക്കി മാറ്റിയത്. കൃഷ്ണഭഗവാന്റെ അമ്മയായ ദേവകിക്കു കാരാഗൃഹത്തിൽ വച്ച് കിട്ടിയ സ്വപ്ന ദർശനത്തിൽ തെളിഞ്ഞ രൂപ സങ്കൽപ്പത്തിലാണ് വിഗ്രഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 

ശാസ്താവ്, ശിവൻ, ദുർഗ്ഗാ ദേവി, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവതകൾ. ക്ഷേത്രത്തിൽ ഒരു ചെറിയ ഗുഹ കാണാൻ കഴിയും. അതിലെ നീരുറവയിൽ നിന്ന് വരുന്ന വെള്ളമാണ് ക്ഷേത്ര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. 


ഇരിവൽ മഹാവിഷ്ണു ക്ഷേത്രം കാസർഗോഡ് Iravil Sree Mahavishnu Temple Kasaragod

ക്ഷേത്ര ഐതീഹ്യം 

ചോങ്കുളം എന്നത് ഒരു കാടും പ്രദേശം ആയിരുന്നു. അത് വൃത്തിയാക്കുന്നതിനിടെയാണ് ഇവിടെ ഇപ്പോൾ ഉള്ള പ്രതിഷ്ഠ കിട്ടിയതെന്ന് പറയപ്പെടുന്നു. മഹർഷിമാർ ആ വിഗ്രഹത്തെ പൂജിച്ചിരുന്നതായും ഐതീഹ്യങ്ങൾ പറയുന്നു. 

ക്ഷേത്ര പ്രത്യേകതകൾ 

ധാരാളം ചുവർ ചിത്രങ്ങളും ശില്പങ്ങളും കാണാൻ സാധിക്കും. ക്ഷേത്രത്തിന്റെ മണ്ഡപത്തിൽ ശ്രീകൃഷ്ണലീലകളും, ദശാവതാരങ്ങളുടെയും ദാരുശില്പങ്ങൾ കാണാൻ കഴിയും. കുട്ടികൾക്കുള്ള ബുദ്ധിമുട്ടുകളും പേടിയും മാറാൻ നാണയം തലയിൽ ഉഴിഞ്ഞു ഭണ്ഡാരത്തിലേക്കു ഇടുന്നത് നല്ലതാണെന്നു പറയുന്നു. 

വിശേഷ ദിവസങ്ങളും പൂജകളും 

മീന മാസത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം. മേടമാസത്തിലാണ് പ്രതിഷ്ഠ ദിനം. ഇടവ മാസത്തിൽ ഇവിടെ രക്ഷസ്സ് പൂജ നടക്കാറുണ്ട്.

 അഷ്ടമി രോഹിണിയും, തിരുവോണവും, നവരാത്രിയും മണ്ഡലകാലവും ഇവിടെ ആഘോഷിക്കാറുണ്ട്. 

ഗരുഡ വിളക്ക്, ചുറ്റുവിളക്ക്, പാൽപ്പായസം എന്നിവയാണ് പ്രധാന വഴിപാട്. സന്താനഭാഗ്യത്തിനായി തിരുവോണഹോമം വഴിപാടായി ചെയ്യുന്നത് ഉത്തമം ആണ്. 


Iravil Mahavishnu Temple Kasaragod Kerala

ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്റർ ദൂരത്തായി ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മംഗലാപുരം എയർപോർട്ട് ആണ് അടുത്തുള്ള വിമാനത്താവളം 

ഇരിവൽ മഹാവിഷ്ണു ക്ഷേത്രം മേൽവിലാസം 

Iravil Sree Mahavishnu Temple
Kanhangad
Kasaragod
Phone: 9400474141, 9539413005

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *