Pullapally Sree Mahadeva Temple Srimad Bhagavatam Sapthaham and Shivratri Mahotsav Festival 2024 Notice & Program Brochure. Pullapally Sree Maha Deva Temple Shivratri Mahotsavam 2024 complete festival brochure. The festival starts on 27 February 2024 and concludes on 8 March 2024.
Pullapally Sree Maha Deva Temple Kavadi Ghoshayathra date 2024 is on 8 March 2024, Friday.
Pullapally Sree Mahadeva Temple Srimad Bhagavatam Sapthaham and Shivratri Mahotsav Festival 2024 Notice & Program Brochure.
ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞവും, ശിവരാത്രി മഹോത്സവവും, ചുറ്റുവിളക്ക് സമർപ്പണവും - 2024 ഫെബ്രുവരി 27 മുതൽ 2024 മാർച്ച് 08 വരെ
പുല്ലപ്പള്ളി ശ്രീ മഹാദേവ ക്ഷേത്രം, ചേർപ്പുങ്കൽ
ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞവും ശിവരാത്രി മഹോത്സവവും
പുല്ലപ്പള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 27.02.2024 മുതൽ 08.03.2024 വരെ ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞത്തോടും വിവിധ കലാപരിപാടി കളോടും കൂടി ഭക്ത്യാദരപൂർവ്വം ആഘോഷിക്കുകയാണ്. പ്രസിദ്ധ യജ്ഞാചാര്യൻ ആലപ്പുഴ, പള്ളിപ്പാട് ശ്രീ. ശിവദാസൻ സ്വാമി അവർകളുടെ മുഖ്യ കാർമ്മികത്വത്തിൽ നമ്മുടെ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞം (കിളിപ്പാട്ട്) നടത്തപ്പെടുന്ന വിവരം സസന്തോഷം അറിയിക്കുന്നു.
കലിയുഗാരംഭത്തിൽ ശൗനകാദികളായ മഹാഋഷികൾ ഒത്തുചേർന്ന് കലിയുഗത്തിൽ വന്നുചേരാവുന്ന മഹാവിപത്തുകളിൽ നിന്നും മോചനം നേടുന്നതിനായുള്ള ഉപായം തേടി ബ്രഹ്മസന്നിധിയിൽ എത്തിച്ചേരുകയും ബ്രഹ്മകൽപ്പിതമായ നൈനിഷാരണ്യത്തിൽ ആയിരം സംവത്സരം നീണ്ടു നിൽക്കുന്ന മഹാസത്രം ആരംഭിക്കുകയും ചെയ്യുന്നു. തദവസരത്തിൽ ആ മഹാസദസ്സിലേക്ക് ആഗതനായ ശ്രീ ശുക ബ്രഹ്മർഷിയുടെ ഉത്തമശിഷ്യനും ഭാഗവതാവഗാഹം സിദ്ധിച്ചവനുമായ മായ സൂതാചാര്യനോടു ഋഷിമാർ ചോദിക്കുന്ന സംശയങ്ങളും അതിന് ഭാഗവത തത്വത്തിലൂടെ അദ്ദേഹം നൽകുന്ന മറുപടിയുമാണ് പ്രതിപാദ്യം.
മനഃശാന്തി ലഭിക്കാതെ ഏകാഗ്രചിത്തനായി ഗംഗാതീരത്തിരുന്ന വ്യാസദേവന് ദേവർഷി നാരദൻ നൽകിയ ഉപദേശം അനുസരിച്ചാണ് ഭാഗവതം രചിക്കപ്പെട്ടത്. തദനന്തരം മഹർഷി ശാപത്താൽ ഏഴുദിവസം കൊണ്ട് മരണം സംഭവിക്കുമെന്ന അവസ്ഥയിൽ പരീക്ഷിത്ത് മഹാരാജൻ വ്യാസപുത്രനും ജ്ഞാനവൈരാഗ്യ പൂർണ്ണനുമായ ശ്രീ ശുകബ്രഹ്മർഷിയാൽ 7 ദിവസം കൊണ്ട് പാരായണം ചെയ്ത ശ്രീമദ് ഭാഗവത ശ്രവണം ചെയ്‌തതാണ് ആദ്യ ഭാഗവത സപ്‌താഹമായി പരിണമിച്ചത്.
കലിയുഗത്തിൽ ഓരോരുത്തരും മനഃസമാധാനം തേടിയുള്ള പരക്കം പാച്ചിലിൽ ഭഗവത് ഭക്തിയോളം തുല്യത മറ്റൊന്നിലും ഇല്ലാതിരിക്കെ അതിലേക്കുള്ള പ്രയാണം സുഗമമാക്കാൻ ശ്രീമദ് ഭാഗവതത്തോളം മറ്റേതു പുരാണങ്ങൾക്കോ ഇതിഹാസങ്ങൾക്കോ എന്നുവേണ്ട യാതൊരു ശക്തിക്കും സാധ്യമല്ലെന്നുള്ളത് പരമമായ സത്യമായി അവശേഷിക്കുന്നു.
Temple Contact Address
Pullappally Sree Mahadeva Temple
Cherpunkal
Kottayam
Kerala 686584



.jpg)










Comments
Post a Comment