ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ പ്രാധാന്യം Importance of Udayamperur Ekadashi Perumthrikovil Temple
കേരളത്തിന്റെ വാസ്തു വിദ്യയുടെ എല്ലാ അഴകും ചേർന്നു നിർമ്മിച്ച അമ്പലമാണ് ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു പുരാതന ഹൈന്ദവ ക്ഷേത്രമാണ്. സ്മാരക ഗോപുരങ്ങളും വൃത്താകൃതിയിലുള്ള സങ്കേതവും ഉള്ള ഈ ക്ഷേത്രം കേരളത്തിലെ വാസ്തുവിദ്യാ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്. പരശുരാമൻ നിർമ്മിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ അമ്പലം, അതിനു തെളിവുകളിലായി പല തരത്തിലുള്ള ശിലാ ലിഖിതങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട് .
പരശുരാമ പ്രതിഷ്ഠിതമെന്ന് വിശ്വസിക്കുമ്പോഴും പെരുംതൃക്കോവിലിലേത് സ്വയംഭൂ ശിവലിംഗമാണ്. കിഴക്ക് ദർശനമായിട്ടാണ് പ്രതിഷ്ഠ. അമ്പലത്തിനു കിഴക്കു വശത്തായി ക്ഷേത്ര ഗോപുരം നിർമ്മിച്ചിട്ടുണ്ട് . ശിവരാത്രി ,ആദ്രാദർശനം, താലപ്പൊലി ഇതൊക്കെയാണ് ഏറെ പ്രാധാന്യത്തോടെ ഇവിടെ ആഘോഷിക്കുന്ന ഉത്സവങ്ങൾ.കേരളത്തിന്റെ വാസ്തു വിദ്യയുടെ എല്ലാ അഴകും ചേർന്നു നിർമ്മിച്ച അമ്പലമാണ് ഇത്. മഹാദേവന്റെ സർവ ശക്തിയും അമ്പലത്തിന്റെ ഭക്തി കൂട്ടുകയാണ് ചെയ്യുന്നത്.

Comments
Post a Comment