ധന്വന്തരി ധ്യാന ശ്ലോകം. Sri Dhanwanthari Dhyana Slokham lyrics. ഓം നമോ ഭഗവതേ വാസുദേവായ. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർത്ഥിക്കുന്നത് ഉത്തമം ആകുന്നു. രോഗവസ്ഥ തരണം ചെയ്യാൻ ഉത്തമം. മരുന്നിനൊപ്പം മന്ത്രവും.
ധന്വന്തരി ധ്യാന ശ്ലോകം
ശംഖം ചക്രം ജളൂകം ദധതമമൃത
കുംഭം ച ദോർഭിശ്ചതുർഭി:
സൂക്ഷ്മസ്വച്ഛാതിഹൃദ്യാം
ശുകപരിവിലസൻമൗലിമംഭോജനേത്രം
കാളാംഭോദോജ്വലാഭം കടിതടവിലസത്
ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം നിഖിലഗദവന
പ്രൗഢദാവാഗ്നിലീലം
നിരന്തരമായ രോഗപീഡകളാൽ വലയുന്ന നേരത്ത് ചികിത്സകൾക്കൊപ്പം തന്നെ ധന്വന്തരി മന്ത്രം ജപിക്കുന്നത് ഫലസിദ്ധി വേഗത്തിലാക്കാനും ഫലസിദ്ധി കൂട്ടുവാനും ഉത്തമമാണ്.
കൃഷ്ണതുളസിയാണ് ഭഗവാന് പ്രിയം. ചെത്തി, മന്ദാരം തുടങ്ങിയവയും പൂജയ്ക്ക് ഉപയോഗിക്കാവുന്നതാണ്.

Comments
Post a Comment