കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് എന്ന സ്ഥലത്തുള്ള ഒരു ഹിന്ദു ക്ഷേത്രമാണ് അന്തിക്കാട് കാർത്ത്യായനി ഭഗവതി ക്ഷേത്രം (Anthikad Karthyayani Bhagavathy Temple). കേരളത്തിലെ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത്. അന്തിക്കാട് കാർത്ത്യായനി ക്ഷേത്രത്തിലെ മൂർത്തിയെ മൂകാംബിക ക്ഷേത്രത്തിൽ നിന്ന് പുളിന്തറ ഇല്ലത്തു കൊണ്ടുവന്നതാണെന്ന് വിശ്വാസമുണ്ട്.
അന്തിക്കാട് കാർത്ത്യായനി ക്ഷേത്രo
തൃശൂർ ജില്ലയിലെ അന്തിക്കാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ദുർഗ്ഗ ദേവി ക്ഷേത്രമാണ് അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം. ദുർഗ്ഗാദേവിയുടെ കാർത്ത്യായനി രൂപമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മൂകാംബിക ക്ഷേത്രത്തിൽ നിന്ന് പുളിന്തറ ഇല്ലത്തു കൊണ്ടുവന്നതാണ് ക്ഷേത്രത്തിലെ മൂർത്തി എന്നും വിശ്വാസപ്പെടുന്നുണ്ട് .
കിഴക്കോട്ടാണ് അമ്പലത്തിന്റെ ദർശനം. മൂന്നു നേരം പൂജയുള്ള അമ്പലം ആണിത്. ഉപദേവതമാരായി ശിവൻ, ഗണപതി, അയ്യപ്പൻ എന്നിവരാണ് പ്രതിഷ്ഠ്. ശൂലിനി ദേവിയുടെ ഒരു മൂർത്തിയും ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ അമ്പലത്തിന്റെ താന്ത്രികവിധി നടത്തുന്നത് പഴങ്ങാം പറമ്പ് ഇല്ലകാരാണ്.
734 വർഷങ്ങൾ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണിത്. പരശുരാമൻ പണികഴിപ്പിച്ച 108 ദുർഗ്ഗാ ദേവി ക്ഷേത്രങ്ങളിൽ ഒന്നാണിത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.

Comments
Post a Comment