ദശാവതാര മൂർത്തികളെ ആരാധിച്ചാൽ ഉള്ള ഗുണങ്ങൾ Benefits of worshipping Dashavatara

ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്ന് വിളിക്കുന്നത്. ദശാവതാര മൂർത്തികളെ ആരാധിച്ചാൽ ഉള്ള ഗുണങ്ങൾ താഴെ പറയുന്നു. Benefits of worshipping Dashavatara - the 10 avatars of Lord Vishnu. 

ദശാവതാരങ്ങള്‍: മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍,  ശ്രീകൃഷ്ണന്‍, കല്‍ക്കി. എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌.  സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു.  

ദശാവതാര മൂർത്തികളെ ആരാധിച്ചാൽ ഉള്ള ഗുണങ്ങൾ

1. മത്സ്യാവതാര  ആരാധനാ ഫലം  -
വിദ്യാലബ്ധി, കാര്യസാദ്ധ്യം.

2. കൂര്‍മ്മാവതാര  ആരാധനാ ഫലം -
വിഘ്നനിവാരണം, ഗൃഹലാഭം.

3. വരാഹാവതാര ആരാധനാ ഫലം -
ഭൂമിലാഭം,വ്യവസായപുരോഗതി.

4. നരസിംഹാവതാര ആരാധനാ ഫലം -
ശത്രുനാശം, ആരോഗ്യലബ്ധി.

5. വാമനാവതാര ആരാധനാ ഫലം -
പാപനാശം, മോക്ഷലബ്ധി.

6. പരശുരാമാവതാര ആരാധനാ ഫലം -
കാര്യസാദ്ധ്യം, ശത്രുനാശം.

7. ശ്രീരാമാവതാര ആരാധനാ ഫലം -
ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.

8. ബലരാമാവതാര ആരാധനാ ഫലം -
കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.

9. ശ്രീകൃഷ്ണാവതാര ആരാധനാ ഫലം -
വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.

10. കല്‍ക്കിയവതാര ആരാധനാ ഫലം -
വിജയം, മനസുഖം, മോക്ഷം

efits of worshipping Dashavatara




Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *