Guruvayoor Ekadashi Thozhuvan Lyrics Malayalam ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ

Guruvayoor Ekadashi Thozhuvan Pokumbo devotional song from Vanamala Album.  ഗുരുവായൂരേകാദശി തൊഴുവാൻ പോകുമ്പോൾ.  This is a popular Lord Krishna devotional song sung by Yesudas.  S Rameshan Nair - P K Kesavan Nampoothiri. Watch video song after the lyrics. 

ഗുരുവായൂർ ഏകാദശി തൊഴുവാൻ ...
ആൽബം : വനമാല 
ഗായകൻ : യേശുദാസ്
ഗാനരചന : എസ് രമേശൻ നായർ 
സംഗീതം : പി കെ കേശവൻ നമ്പൂതിരി

Hindu Devotional Album - Vanamala
Singer - KJ Yesudas
Lyrics & Music - S.Ramesan Nair & PK Keshavan Namboothiri
www.hindudevotionalblog.com

ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ

ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ

വഴികാട്ടുക വഴികാട്ടുക നാരായണ രൂപം

തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ

അമൃതം‌പോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം  x 2


നെയ്യുന്നു പീതാംബരമീസന്ധ്യകൾ രാവാം

പയ്യെല്ലാം വാർക്കുന്നു പാൽ മാധുരിയല്ലൊ  x 2

ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ

ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം

ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ

ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം

തിരുമുടിയോ മഴ മേഘം

www.hindudevotionalblog.com

ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ

വഴികാട്ടുക വഴികാട്ടുക നാരായണരൂപം

തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ

അമൃതം‌പോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം


ഗരുഢൻ പോലാകാശം ചിറകാർന്നീടുമ്പോൾ

വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ x 2

നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി

ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം

നിറകണ്ണാൽ കാണുന്നേൻ എങ്ങെങ്ങും സ്വാമി

ഗുരുവായൂരപ്പാ നിൻ കൃഷ്ണാട്ടം മാത്രം

നിൻ കൃഷ്ണാട്ടം മാത്രം

www.hindudevotionalblog.com

ഗുരുവായൂരേകാദശി തൊഴുവാൻപോകുമ്പോൾ

വഴികാട്ടുക വഴികാട്ടുക നാരായണരൂപം

തളരുമ്പോൾ ആത്മാവാം പശുവേ നിൻ നാവിൽ

അമൃതം‌പോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം

നാരായണ നാമം. നാരായണ നാമം, നാരായണ നാമം

നാരായണ നാമം, നാരായണ നാമം, നാരായണ നാമം

Guruvayoor Ekadashi Thozhuvan Video Songഗുരുവായൂർ ഏകാദശി ജപിക്കേണ്ട മന്ത്രങ്ങൾ

Comments

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *