ഗുരുവായൂർ ഏകാദശി ജപിക്കേണ്ട മന്ത്രങ്ങൾ Mantras for Guruvayur Ekadasi Festival

ഗുരുവായൂർ ഏകാദശി ജപിക്കേണ്ട മന്ത്രങ്ങൾ.  ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി. ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് വൃശ്ചികമാസത്തിലെ  വെളുത്ത ഏകാദശി ദിവസം ആണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. അതിനാൽ ഗുരുവായൂർ ഏകാദശി ദിവസം മഹാവിഷ്ണുവിനോട് പ്രാർഥിച്ചാൽ വളരെയധികം ഫലങ്ങൾ ലഭിക്കുമെന്നാണ് അനുഭവം.  ഈ വർഷത്തെ ഗുരുവായൂർ ഏകാദശി 2023 നവംബർ 23 വ്യാഴാഴ്ചയാണ് വരുന്നത്. 

ഗുരൂവായൂരപ്പനെ മനസ്സി ധ്യാനിച്ച് ഗുരുവായൂർ ഏകാദശി ദിവസം ഈ മന്ത്രങ്ങൾ ജപിക്കാം. 

ഗുരുവായൂർ ഏകാദശി നാളിൽ ജപിക്കേണ്ട മന്ത്രങ്ങൾ Mantras to Chant for Guruvayur Ekadasi

അഷ്‌ടാക്ഷര മന്ത്രം: 

ഓം നമോ നാരായണായ

ദ്വാദശാക്ഷര മന്ത്രം: 

ഓം നമോ ഭഗവതേ വാസുദേവായ

ഫലസിദ്ധിക്കായി വിഷ്ണു ഭഗവാൻറെ അഷ്‌ടാക്ഷര മന്ത്രവും ദ്വാദശാക്ഷര മന്ത്രവും ഏകാദശി നാളിൽ ചുരുങ്ങിയത് 108 പ്രാവശ്യം ജപിക്കണം. 1008 പ്രാവശ്യം ജപിക്കുവാൻ കഴിഞ്ഞാൽ കൂടുതൽ വേഗത്തിൽ ഫലസിദ്ധി ലഭിക്കും 

വിഷ്ണു സ്തോത്രം

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം

മഹാമന്ത്രം

ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
കൃഷ്ണ ഹരേ ഹരേ

വിഷ്ണു ഗായത്രി മന്ത്രം

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണുപ്രചോദയാത്

മഹാവിഷ്ണു സഹസ്രനാമാവലി 

മഹാവിഷ്ണു സഹസ്രനാമാവലി ഏകാദശി നാലിൽ ജപിക്കുന്നത് കൂടുതൽ ഫലം തരും.  Click Here for Mahavishnu Sahasranamam Lyrics

ശ്രീകൃഷ്ണ മന്ത്രം

കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ


ഗുരുവായൂർ ഏകാദശി ജപിക്കേണ്ട മന്ത്രങ്ങൾ Mantras for Guruvayur Ekadasi FestivalComments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *