ദുര്‍ഗദേവിയുടെ എട്ടാം രൂപം മഹാഗൗരി ദേവി Goddess Mahagauri 8th form of Durga

നവരാത്രി വ്രതം എട്ടാം  ദിനം മഹാഗൗരി  ദേവിയെ ആരാധിക്കാം. 

മഹാഗൗരി ദേവി Mahagauri form of Durga Maa

ദുർഗ്ഗാ അഷ്ടമി അല്ലെങ്കിൽ നവരാത്രിയുടെ എട്ട് ദിവസം മഹാഗൗരി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. കാളയുടെയോ വെള്ള ആനയുടെയോ പുറത്ത് കയറുന്ന നാല് കൈകളുള്ള ദേവതയാണ് മഹാഗൗരി. ദേവി ഒരു ത്രിശൂലവും ഒരു ദമ്രുവും കൈകളിൽ വഹിക്കുന്നു. ഹിന്ദു വിശ്വാസപ്രകാരം ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്ന ദേവിയാണ് മഹാഗൗരി. വളരെയേറെ വെളുത്തത് എന്നാണ് മഹാഗൗരി എന്ന നാമത്തിനർത്ഥം.

ഒരിക്കൽ ദേവി പാർവതി ശിവനെ പതിയായി ലഭിക്കാൻ തപസ്സു ചെയ്തു നീണ്ട വർഷങ്ങൾ നീണ്ട തപസ്സിൽ ദേവിയുടെ ശരീരമാകെ മണ്ണും പൊടിയും കൊണ്ട് കറുത്ത് പോവുകയും ഒടുവിൽ മഹാദേവൻ പ്രത്യക്ഷപ്പെട്ട് പട്ടിണിയായി സ്വീകരിക്കാം എന്ന വരവും നൽകി. ശിവൻ ഗംഗ ജലം പാർവതി ദേവിയിലേക് ഒഴിക്കുകയുണ്ടായി അങ്ങനെ പാർവതി ദേവി നല്ല വെളുത്ത നിറമായി മാറുകയും ചെയ്തു. ഇതാണ് മഹാഗൗരി ദേവിയുടെ ഐതീഹ്യകഥ. 

                                                ദുര്‍ഗദേവിയുടെ എട്ടാം രൂപം മഹാഗൗരി ദേവി Goddess Mahagauri 8th form of Durga

ഗൗരി മാതാവ് ആത്മീയ അന്വേഷകനെ പ്രകാശിപ്പിക്കുകയും മോക്ഷം നൽകിക്കൊണ്ട് പുനർജന്മത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയും ചെയ്യുന്നു. ദേവി  തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുമ്പോൾ നല്ല ആളുകളെ സംരക്ഷിക്കുന്നു. വെളുത്ത പൂക്കള്‍ കൊണ്ട് വേണം ദേവിയെ ആരാധിക്കുന്നതിന്. ഇത് ദേവിക്ക് വളരെയധികം പ്രീതി നല്‍കുന്നതും ദേവിയുടെ അനുഗ്രഹം പെട്ടെന്ന് ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്.


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *