ആദിത്യഹൃദയമന്ത്രം സന്താപനാശകരായ നമോനമ Aditya Hridayam Mantra Malayalam Lyrics starts with Santhapa Nasha Karaya Namo Namaha - lyrics by hindu devotional blog. രാവണനുമായുള്ള യുദ്ധത്തിൽ അഗസ്ത്യ മുനി ശ്രീരാമന് ഉപദേശിച്ചു കൊടുത്ത മന്ത്രം ആണ് ഇത്. ശ്രീരാമൻ ആദിത്യഹൃദയമന്ത്രം മൂന്നുപ്രാവശ്യം ജപിക്കുകയും പൂർവ്വാധികം ശക്തിയോടെ യുദ്ധം ചെയ്തു യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു.
ആദിത്യഹൃദയമന്ത്രം എല്ലാ ദിവസവും അതിരാവിലെ കിഴക്കോട്ടു നോക്കി 12 തവണ ജപിക്കുന്നത് ഉത്തമമാണ്. ഈ സൂര്യ മന്ത്രം ഉച്ചയ്ക്ക് ശേഷം ജപിക്കാൻ പാടില്ല.
ആദിത്യഹൃദയ മന്ത്രം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

V.good feel early morning
ReplyDeleteshare it , if you reaaly want to spread hinduism
ReplyDelete