പമ്പാ ഗണപതി ക്ഷേത്രം പത്തനംതിട്ട Pampa Ganapathy Temple Sabarimala Pathanamthitta

പത്തനംതിട്ട ജില്ലയിൽ റാന്നി എന്ന സ്ഥലത്തു പെരുനാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗണപതി ക്ഷേത്രമാണ് പമ്പാ ഗണപതി ക്ഷേത്രം. ശബരിമല തീർത്ഥാടന സമയത്തു നീലിമല കയറുന്നതിനു മുൻപ് ഈ ക്ഷേത്രത്തിൽ വന്നു നാളികേരമുടച്ച് പ്രാർത്ഥിച്ചു പോകുന്നത് വളരെയധികം പുണ്യമാണെന്ന് പറയപ്പെടുന്നു. 

പമ്പാ ഗണപതി ക്ഷേത്രം Pampa Ganapathy Temple

പുണ്യനദിയായ പമ്പയുടെ തീരത്തു സ്ഥിതിചെയ്യുന്ന പമ്പ ഗണപതി ക്ഷേത്രത്തിലെ പ്രധാന മൂർത്തി ഗണപതി ഭഗവാൻ ആണ്. ക്ഷേത്രം വളരെ ചെറുതാണെങ്കിലും പ്രശസ്‌തിയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. 1950 നു ശേഷമാണു ക്ഷേത്രം നിർമ്മിച്ചത്. 

102 പടികളോളം കയറിയാണ് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തുക. ശിവൻ, പാർവ്വതി, ശ്രീരാമൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. ശബരിമല തീർത്ഥാടനത്തിൽ പങ്കുള്ള ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും നട തുറക്കുന്നു. 

പമ്പയിൽ നിന്ന് അയ്യപ്പ സന്നിധാനത്തേക്ക് പോകുന്നതിൽ ആദ്യത്തെ ക്ഷേത്രം ഇതാണ്. ഇവിടെ പ്രാർത്ഥിച്ചു പോകുന്നത് യാത്രയുടെ എല്ലാ വിഘ്നങ്ങളും മാറുവാൻ സഹായിക്കുന്നു. ശബരിമല ഉത്സവത്തിൽ അയ്യപ്പൻറെ  ആറാട്ട് നടക്കുന്നത് പമ്പ ഗണപതിക്ഷേത്രത്തിനു മുന്നിലെ പമ്പ നദിയുടെ തീരത്തു വച്ചാണ്. ആറാട്ട് കഴിഞ്ഞ് അയ്യപ്പ വിഗ്രഹം ക്ഷേത്രത്തിന്റെ നമസ്കാര മണ്ഡപത്തിലേക്ക് കൊണ്ട് പോകുകയും ആ സമയം ഭക്തർ നിറപറകൾ അർപ്പിക്കുകയും ചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം. 


പമ്പാ ഗണപതി ക്ഷേത്രം പത്തനംതിട്ട Pampa Ganapathy Temple Sabarimala Pathanamthitta

വിശേഷ ദിവസവും വഴിപാടുകളും 

ഗണപതി ഭഗവൻ പ്രധാന മൂർത്തിയായതു കൊണ്ട് തന്നെ വിനായക ചതുർത്ഥി ദിവസം ഇവിടെ വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്. ശബരിമലയിലെ മണ്ഡലകാലം ഇവിടെയും വളരെ പ്രാധാന്യമുള്ളതാണ്. 

ചിങ്ങം ഒന്നിന് നടക്കുന്ന  ത്രിവേദലക്ഷാർച്ചന പ്രത്യേകതകൾ നിറഞ്ഞതാണ്. മോദകം ആണ് ക്ഷേത്രത്തിലെ പ്രധാന പ്രസാദം. നാളികേരമാണ് ഇവിടുത്തെ പ്രധാന വഴിപാട്. 

മേൽവിലാസം 

പമ്പാ ഗണപതി ക്ഷേത്രം
പമ്പ, ശബരിമല
പത്തനംതിട്ട ജില്ല
കേരളം 689662

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *