സ്‌കന്ദ ഷഷ്ഠി വ്രതം Skanda Sashti Vrat of Muruga

ശകവർഷത്തിലെ കാർത്തിക മാസത്തിൽ കറുത്തവാവ് കഴിഞ്ഞുള്ള പ്രഥമ-ദ്വിതീയ-തൃതീയ-ചതുർത്ഥി-പഞ്ചമി തിഥികൾ കഴിഞ്ഞ് ആറാമത്തെ തിഥിയായ ഷഷ്ഠിയിലാണ് ഭാരതത്തിൽ സ്കന്ദഷഷ്ഠി ആചരിക്കുന്നത്. തുലാമാസത്തിലും സ്കന്ദഷഷ്ഠി വരാറുണ്ട്. ഈ വർഷത്തെ സ്കന്ദഷഷ്ഠി മഹോത്സവം 2023 നവംബർ 13 മുതൽ 18 വരെയാണ് ആഘോഷിക്കുന്നത്. 

സ്‌കന്ദ ഷഷ്ഠി വ്രതം

സ്‌കന്ദ ഷഷ്ഠി വ്രതം കാര്‍ത്തികേയ ആരാധനയ്ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. കാര്‍ത്തികേയന്‍, സ്‌കന്ദന്‍ എന്നും അറിയപ്പെടുന്നു. കാർത്തികേയനെ  പ്രാര്ത്ഥിക്കുന്നത് ജീവിതത്തിൽ ദുരിതങ്ങൾ മാറി സന്തോഷം വരാൻ കാരണമാകുന്നു. സ്കന്ദഷഷ്ഠി ദിവസം ആണ് കാർത്തികേയൻ ജനിച്ചതെന്ന് കണക്കാക്കപ്പെടുന്നു. മുരുകസ്വാമി എന്നും കാർത്തികേയനെ വിശേഷിപ്പിക്കുന്നു. 


സ്‌കന്ദ ഷഷ്ഠി വ്രതം Skanda Sashti Vrat of Muruga

കാർത്തിക മാസത്തിലെ കറുത്തവാവ് 13-11-2023 തിങ്കളും തുടർന്ന് ഷഷ്ഠി തിഥി 19-11-2023 ഞായറും ആണ് .എന്നാൽ അന്ന് സൂര്യോദയശേഷം 6 നാഴിക നേരം ലഭിക്കുന്നില്ല, എന്നതിനാൽ അതിന്റെ തലേദിവസമായ 18-11-2023 ശനിയാഴ്ചയാണ് ഭാരതത്തിൽ സ്കന്ദഷഷ്ഠി ആചരിക്കുന്നത്. സ്കന്ദൻതാരകാസുരനെ വധിച്ചത്‌ കണ്ട് ബ്രഹ്മാവ് സ്തുതിച്ചത് മാർഗ്ഗശീർഷമാസത്തിലെ, അതായത് വൃശ്ചികം-ധനുവിലെ ഷഷ്ഠി നാളിൽ ആയിരുന്നു. 

Skanda Sashti is also known as Kanda Shashti


സുബ്രഹ്മണ്യരായം:

ഓം ശരവണ ഭവഃ

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *