എന്താണ് ഗരുഡപുരാണം Garuda Purana Teachings

ഭൂമിയിൽ ചെയ്തു തീർക്കുന്ന പാപങ്ങൾക്കുള്ള ഫലം മറ്റൊരു ലോകത്ത് അനുഭവിക്കേണ്ടതായി വരുന്നു എന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഗരുഡപുരാണം.

ഗരുഡപുരാണം Garuda Purana Meaning & Teachings

എണ്ണായിരത്തോളം ഗ്രന്ഥങ്ങൾ ഉൾകൊണ്ട മഹാപുരാണമായ ഗരുഡ പുരാണം മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചതായി കരുതപ്പെടുന്നു. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗരുഡ പുരാണത്തിന്റെ പൂർവ ഭാഗത്തിൽ ശാസ്ത്രങ്ങളെ കുറിച്ചും ഉത്തരാർദ്ധത്തിൽ  ആത്മാവിന്റെ മരണാന്തര ജീവിതവുമാണ് പ്രതിപാദിതിച്ചിരിക്കുന്നത്. 

318 അധ്യായങ്ങളിലായി  11917 ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള പുരാണമാണ് ഗരുഡപുരാണം. മരണത്തെ ക്കുറിച്ചുള്ള വസ്തുതകളുടെ തിരിച്ചറിവ് ചൂണ്ടികാട്ടുമ്പോഴും ഓരോ മനുഷ്യന്റെ ഉള്ളിലും ദൈവം ഉണ്ടെന്നുകൂടി ഗരുഡ പുരാണം നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ധാർമിക മൂല്യങ്ങൾ തുറന്നു കാട്ടുമ്പോഴും മരണത്തിന്റെ രഹസ്യങ്ങളും, പുനർജന്മങ്ങളും വളരെ തന്മയത്വത്തോടെ ഇതിൽ വിവരിച്ചിരിക്കുന്നു. 


എന്താണ് ഗരുഡപുരാണം Garuda Purana Teachings


ജീവിതം, ദൈവം നമുക്കായി വച്ചുനീട്ടുന്ന ഏറ്റവും വലിയ ദാനമാണെന്നും ആ  ജീവിതത്തിൽ തെറ്റ് ചെയ്യുന്ന ഓരോ മനുഷ്യനും  അവന്റെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടതിനു ശേഷം അതിന്റെ എല്ലാ കർമ്മ ഫലങ്ങളും അനുഭവിക്കേണ്ടതായി വരുന്നു എന്ന് ഗരുഡപുരാണത്തിൽ സ്പഷ്ടമായി പറയുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും യാഥാർഥ്യത്തെ വളരെ രസകരമായും  അതിനോടൊപ്പം അവയുടെ പ്രസക്തിയെക്കുറിച്ചും  വളരെ ശരിയായ രീതിയിൽ ഗരുഡ പുരാണത്തിലൂടെ നമുക്കറിയാൻ സാധിക്കുന്നു.

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *