മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം ആലപ്പുഴ Pandavarkavu Devi Temple Muthukulam Alappuzha

മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി എന്ന സ്ഥലത്തു മുതുകുളത്താണ് സ്ഥാനം കൊള്ളുന്നത്. മഹാഭാരത കഥയിലെ പാണ്ഡവരുടെ മാതാവായ കുന്തിദേവി പ്രതിഷ്ഠിച്ച വിഗ്രഹം ആണ് ഈ ക്ഷേത്രത്തിൽ ഉള്ളത്.

മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം Pandavarkavu Devi Temple Muthukulam

കുന്തി ദേവി ചെളി കൊണ്ടാണ് ഇവിടുത്തെ വിഗ്രഹം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്. മേജർ പാണ്ഡവർ കാവ് ദേവീ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ദുർഗ്ഗാ ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 

ചതുർബാഹു രൂപത്തിലുള്ള ദേവി പ്രതിഷ്ഠയുടെ സ്ഥാനം കിഴക്കു ഭാഗത്തേക്ക് ദര്ശനമായിട്ടാണ്. ദേവിയുടെ മുന്നിലെ വലതുകൈയിൽ വരദമുദ്രയും ഇടതുകൈയിൽ കടീബദ്ധമുദ്രയും പുറകിലെ ഇടതു കൈയിൽ ശംഖും വലതു കൈയിൽ ശ്രീചക്രവും ആണ്. ശാന്തസ്വരൂപിണിയായ ദേവിയാണ് ഇവിടെ ഉള്ളത്. ഗണപതി, ധർമ്മ ശാസ്താവ്, അറുകൊല വല്യച്ചൻ, നാഗ ദൈവങ്ങൾ, യക്ഷിയമ്മ എന്നിവരാണ് ഉപദേവതകൾ. 

ക്ഷേത്ര ഐതീഹ്യം 

പാണ്ഡവരുടെ അമ്മയായ കുന്തിദേവി തന്റെ മക്കളുടെ സംരക്ഷണത്തിനായി നിത്യപൂജ ചെയ്യാനായി ദുർഗ്ഗാ ദേവിയുടെ ഒരു വിഗ്രഹം ഉണ്ടാക്കി. ആ വിഗ്രഹം ആണ് മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠ. പണ്ട് കദളിവാഴക്കാടായിരുന്നു ഈ പ്രദേശം. അതുകൊണ്ടു തന്നെ കദളി പഴങ്ങളായിരുന്നു കുന്തിദേവി ദുർഗ്ഗാദേവിക്ക്‌ നിവേദ്യമായി സമർപ്പിച്ചിരുന്നത്. 


മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം ആലപ്പുഴ Pandavarkavu Devi Temple Muthukulam Alappuzha

ക്ഷേത്ര പ്രത്യേകതകൾ 

ചുറ്റിനും ധാരാളം മരങ്ങൾ നിറഞ്ഞതാണ് ക്ഷേത്രം. വലിയ നാലമ്പലവും ആനക്കൊട്ടിലും ആണ്. ക്ഷേത്രത്തെ കൂടുതൽ പ്രശസ്‌തിയിലേക്കു കൊണ്ടെത്തിക്കുന്ന ചടങ്ങാണ് ജീവത എഴുന്നള്ളിപ്പ്. ധനു-മകരം മാസങ്ങളിലാണ് ജീവത എഴുന്നള്ളത്തു നടക്കുന്നത്. ഈ എഴുന്നള്ളത്ത് സമയത്തു നെല്ല്, അവിൽ, മലർ, ശർക്കര, പഴം എന്നിവ ദേവിക്ക് മുമ്പിൽ ഭക്‌തർ സമർപ്പിക്കാറുണ്ട്. 

വിശേഷദിവസങ്ങളും പൂജകളും 

കുംഭ മാസത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം. 10 ദിവസം നീളുന്ന കൊടിയേറ്റുത്സവം ആണ്. ആറാട്ടോടുകൂടി ഉത്സവം അവസാനിക്കുന്നു. അവസാന നാൾ അഞ്ചു ഭഗവതിമാരെ ഈ ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്ന കൂട്ടംകൊട്ട് എന്ന ചടങ്ങുണ്ട്. ഉത്സവ ബലി, പള്ളിവേട്ട, ഉരുളിച്ച എന്നിവ ഉത്സവ സമയത്തു നടക്കുന്നതാണ്. വേലകളിയും ഇവിടെ ഉത്സവത്തിന് നടക്കുന്ന പ്രധാന ആചാരമാണ്. ചമയവിളക്കു ഇവിടുത്തെ പ്രസിദ്ധമായ വഴിപാടാണ്. 

ദേവിക്ക് കദളിപ്പഴം കൊണ്ട് നിവേദ്യം നൽകുന്നത് കാര്യസിദ്ധിക്കു ഉത്തമം ആണെന്ന് പറയുന്നു മാത്രമല്ല കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തുന്നതും നല്ലതാണെന്നാണ് വിശ്വാസം. 


മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം

പഞ്ചപാണ്ഡവരിൽ യുധിഷ്ഠിരൻ - തൃച്ചിറ്റാറ്റും, ഭീമൻ - തൃപ്പുലിയൂരും,  അർജ്ജുനൻ തിരുവാറന്മുളയിലും, നകുലൻ തിരുവൻ‌വണ്ടൂരും, സഹദേവൻ തൃക്കൊടിത്താനം ക്ഷേത്രത്തിലുമാണ് പ്രതിഷ്ഠ നടത്തി ആരാധിച്ചിരുന്നത്.

ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

ചെപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.86 km ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ നിന്ന് 9.5 km ദൂരം. 

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ നിന്ന് 39 km ദൂരം. 

മേൽവിലാസം 

Pandavarkavu Devi Temple
Muthukulam
Haripad
Kerala 690506
Phone: +91 479 2472027

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *