ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം Jagathy Sree Krishna Swamy Temple Thiruvananthapuram

പ്രശസ്‌തമായ ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ  കൊച്ചാർ റോഡിൽ, ജഗതി എന്ന സ്ഥലത്താണ്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണ ഭഗവൻ ധന്വന്തരി ഭാവത്തിലാണ് കുടികൊള്ളുന്നത്. 

ജഗതി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം Jagathy Sree Krishna Swamy Temple

ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹങ്ങൾ നിറഞ്ഞ ഈ ക്ഷേത്രം ഭംഗിയിലും വിശ്വാസത്തിലും വളരെയേറെ മുൻപന്തിയിലാണ്. ഏകദേശം 500 വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

ക്ഷേത്രത്തിന്റെ ദർശനം കിഴക്കു വശത്തേക്കാണ്. ജഗതി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ, മഹാവിഷ്ണു ശ്രീ ധന്വന്തരി മൂർത്തിയുടെ രൂപത്തിൽ നിൽക്കുകയും, ശ്രീകൃഷ്ണനായി ആരാധിച്ചു വരികയും ചെയ്യുന്നു.  മഹാവിഷ്ണുവിന്റെ 3 അവതാരങ്ങൾ (മഹാവിഷ്ണു, ധന്വന്തര മൂർത്തി, ശ്രീകൃഷ്ണൻ) ഒരൊറ്റ ദേവതയിൽ ഉള്ള ലോകത്തിലെ അപൂർവമായ സംയോജനമാണിത്. 

ഗണപതി, ശിവൻ, ശാസ്താവ്, ഹനുമാൻ, ദുർഗ്ഗ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവതമാർ. 

ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം Jagathy Sree Krishna Swamy Temple Thiruvananthapuram

ക്ഷേത്ര പ്രത്യേകതകൾ 

മഹാവിഷ്ണു, ധന്വന്തര മൂർത്തി, കൃഷ്ണൻ അത്തരത്തിൽ മൂന്നു ദേവന്മാരും കൂടി ചേരുന്ന ക്ഷേത്രം അപൂർവമായ കാര്യമാണ്. ക്ഷേത്രത്തിലേക്ക് കയറാൻ ധാരാളം പടികളുണ്ട്. ക്ഷേത്രത്തിലേക്ക് കയറുന്ന ഭാഗത്തെ കവാടത്തിൽ ദശാവതാരങ്ങളെ കൊതി വച്ചിരിക്കുന്നത് കാണാൻ കഴിയും.

ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിന്റെ ഭാഗത്തു ശ്രീകൃഷ്ണഭഗവന്റെ 12 നാമങ്ങൾ എഴുതിവച്ചിരിക്കുന്നതായി കാണാം. ആനക്കൂട്ടിലും ക്ഷേത്രത്തിന്റെ ഭംഗി കൂട്ടുന്നു. 

വിശേഷദിവസങ്ങളും പൂജകളും 

നിരവധി ഉത്സവങ്ങളും പ്രത്യേക പൂജാ ദിവസങ്ങളും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. വിഷു, ഓണം, നരസിംഹജയന്തി, ശ്രീകൃഷ്ണജയന്തി, നവരാത്രി എന്നിവ ഇവിടെ ആഘോഷിക്കുന്നു. 

പത്തു ദിവസം നീളുന്ന അവതാര ചാർത്ത് മഹോൽസവം ഇവിടെ നടക്കുന്നു. കൂടാതെ സപ്താഹവും നടക്കാറുണ്ട്. 

ധന്വന്തര തീർത്ഥം, ധന്വന്തര ഹോമം, സുദർശന ഹോമം, പന്തിരുനാഴി പായസം, രോഹിണി പൂജ, നിറമാല, പദ്മമ് ഇട്ടു പൂജ ഇതൊക്കെയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. 


ജഗതി ശ്രീകൃഷ്ണസ്വാമിക്ഷേത്രം തിരുവനന്തപുരം

മേൽവിലാസം 

Jagathy Sree Krishna Swamy Temple
Kochar Road
Jagathy 
Thycaud PO
Thiruvananthapuram
Kerala 695014
Phone Number: 0471-2336823

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *