കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം ആലുവ Kadungalloor Narasimha Swamy Temple Aluva Ernakulam

പ്രസിദ്ധമായ കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം എറണാകുളം ജില്ലയിലെ ആലുവ എന്ന സ്ഥലത്തു ആണ് സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ നരസിംഹ മൂർത്തിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 

കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം Kadungalloor Narasimha Swamy Temple 

ഉഗ്രഭാവത്തിലാണ് ഇവിടെ നരസിംഹ മൂർത്തി കുടികൊള്ളുന്നത്. ഹിരണ്യ കശ്യപുവിനെ വധിക്കുന്ന ഈ ഭാവത്തിലാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. മഹാവിഷ്ണുവും പാർത്ഥസാരഥിയും ആണ് ഉപദേവതമാർ. എന്നാൽ പ്രധാന ക്ഷേത്രത്തിന്റെ മതിൽകെട്ടിനു പുറത്തായി ആണ് ഉപദേവതമാർക്ക് സ്ഥാനമുള്ളത്. അതുകൊണ്ടു തന്നെ ഇവിടുത്തെ ഭഗവാന് ഏക ഛത്രാധിപതി എന്ന വിശേഷണവും ഉണ്ട്. നരസിംഹമൂര്‍ത്തി ഭഗവാൻ കിഴക്കോട്ടു ദർശനമായി ആണ് കുടികൊള്ളുന്നത്. 

ക്ഷേത്ര പ്രത്യേകതകൾ 

രാമായണ കഥയനുസരിച്ചു സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുന്ന സമയത്തു രക്ഷിക്കാനായി എത്തിയ ജഡായുവിനെ രാവണൻ വധിക്കാൻ ശ്രമിക്കുകയുണ്ടായി. അതിനായി ജടായുവിനെ വെട്ടി പരിക്കേൽപ്പിക്കുകയിരുന്നു. ആ സമയം ജഡായുവിന്റെ നടുഭാഗം വന്നു വീണത് ഇവിടെ ആണ് എന്ന് പറയപ്പെടുന്നു. 

വട്ട ശ്രീകോവിലാണ് ഇവിടെയുള്ളത്. ടിപ്പുസുൽത്താന്റെ പടയോട്ട സമയത്തു ഈ ക്ഷേത്രത്തിനും ധാരാളം നാശ നഷ്ടങ്ങൾ വന്നിരുന്നു എന്ന് പറയപ്പെടുന്നു. പെരുന്തച്ചൻ ആയിരുന്നു  ക്ഷേത്രത്തിന്റെ നിർമാണം നടത്തിയതെന്നും എന്നും പറയപ്പെടുന്നു.


കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം ആലുവ Kadungalloor Narasimha Swamy Temple Aluva Ernakulam

വിശേഷദിവസങ്ങളും പൂജകളും 

മേടമാസത്തിലാണ് ഉത്സവം നടക്കുന്നത്. വിഷുസംക്രമ ദിവസം ആണ് ഉത്സവത്തിന് കൊടിയേറുന്നത്. ഉത്സവ കാലത്തുള്ള വലിയവിളക്കു ദീപാരാധന ഏറെ പ്രശസ്‌തമാണ്‌. എട്ടു ദിവസമാണ് ഉത്സവം നടക്കുന്നത്. എഴുന്നള്ളത്തും പറയെടുപ്പും നടക്കാറുണ്ട്. ക്ഷേത്രത്തിലെ ആറാട്ട് വളരെ അധികം പ്രസിദ്ധമാണ്. ആറാട്ട് കുളിക്കാനായി ധാരാളം ഭക്‌തർ ജനങ്ങൾ ഇവിടേയ്ക്ക് എത്താറുണ്ട്.

 തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് ശേഷം ഏറ്റവും പ്രാധാന്യം ഉള്ള ആറാട്ട് ഇവിടുത്തെയാണ്. 

ധന്വന്തരി മന്ത്രം കൊണ്ടുള്ള പുഷ്പാര്‍ച്ചനയും പിന്നെ പുഷ്പാഞ്ജലിയും ഒകെ നടത്തുന്നത് എല്ലാ ദുരിതങ്ങളും സങ്കടങ്ങളും നീങ്ങാൻ ഉത്തമം ആണെന്നാണ് വിശ്വാസം. 

ക്ഷേത്രത്തിൽ എങ്ങനെ എത്തി ചേരാം 

ആലുവയിൽ നിന്ന് 3 കിലോമീറ്റർ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അടുത്ത റെയിൽവേ സ്റ്റേഷൻ ആലുവയാണ്.

മേൽവിലാസം 

Kadungalloor Sree Narasimha Swami Temple 
Kadungalloor Road,  
Aluva, 
Kerala 683102
Phone: 0484 260 3643

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *