ഏഴിമല നരയൻകണ്ണൂർ അമ്പലം കണ്ണൂർ Narayankannur Temple Ezhimala Kannur

കണ്ണൂർ ജില്ലയിലെ ഏഴിമല എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഏഴിമല നരയൻകണ്ണൂർ അമ്പലം. നരയൻകണ്ണൂരിൻറെ ദർശനം പശ്ചിമ ദിശയിലേക്കാണ്. മരണാന്തര ക്രിയകൾ ചെയ്യുന്നതിൽ പേര് കേട്ട സ്ഥലമാണ് നരയൻകണ്ണൂർ അമ്പലം. 

ഏഴിമല നരയൻകണ്ണൂർ അമ്പലം കണ്ണൂർ Narayan Kannur Temple Ezhimala Kannur

ഏഴിമല നരയൻകണ്ണൂർ  അമ്പലത്തിന്റെ പ്രധാന പ്രതിഷ്ഠ നരയൻകണ്ണൂരപ്പനെന്നു വിളിക്കുന്ന നരസിംഹ മൂർത്തിയാണ് ആണ്. വൃത്താകൃതിയിൽ ആണ് ശ്രീകോവിലിന്റെ നിർമ്മിതി. ക്ഷേത്രത്തിന്റെ മേൽക്കൂര ഓടുകൾ കൊണ്ട് പണിതതാണ്. മഹാദേവനും മഹാവിഷ്ണുവും ശ്രീകൃഷ്ണനും സുദർശനചക്രവും ഭൂതത്താരീശ്വരനും എന്നിവയാണ് ഉപദേവതകൾ. 

ഏഴിമലയിൽ കടലിനടുത്തുള്ള ക്ഷേത്രം പിതൃദർപ്പണത്തിനു പേര് കേട്ടതാണ്. തുലാമാസത്തിലെ കടലാട്ടുവാവിന് കുളിച്ചുതൊഴുകയും പിതൃക്കളുടെ ജാതകം കടലിൽ ഒഴുക്കാറുണ്ട്. മുൻഭാഗത്തെ കടൽ പാപനാശിനി ആണെന്ന് പറയപ്പെടുന്നു.  

ഏഴിമല നരയൻകണ്ണൂർ അമ്പലം കണ്ണൂർ Narayan Kannur Temple Ezhimala Kannur


എന്നാൽ ഇന്ന് ക്ഷേത്രത്തിൽ ഇതിന്റെയൊക്കെ അവശേഷിപ്പ് മാത്രമാണ് ഉള്ളത്. വിഗ്രഹം ഇരുന്ന സ്ഥാനത്തു  ഇന്ന് കുറെ കരിങ്കൽ കഷ്ണങ്ങൾ കാണാൻ കഴിയും. മഹാവിഷ്ണു ശിലയും പൊട്ടി പോയ രീതിയിൽ  ആണുള്ളത്. കാൽത്തറയിൽ പൊട്ടി രണ്ടായി പൊളിഞ്ഞ ഭൂതത്താരീശ്വരന്റെ പ്രതിഷ്ഠ കാണാൻ സാധിക്കും. ബ്രാഹ്മണ ക്ഷേത്രത്തിൽ ഭൂതത്താരീശ്വരനെ ആരാധിക്കുന്നത് അസാധാരണമാണ്. ശ്രീകൃഷ്ണന്റെ വിഗ്രഹം മാത്രമാണ് കേടുപാടുകൾ സംഭവിക്കാതെയുള്ളത്. മേല്കൂരകളും ഇന്ന് കാണാൻ കഴിയാതെ വന്നിരിക്കുന്നു.

1800 കളിലെ ടിപ്പുവിൻറെ മലബാർ ആക്രമണത്തിൻറെ ഭാഗമായിട്ടാണ് ഇവയ്ക്കൊക്കെ നാശ നഷ്ടം വന്നതെന്ന് പറയപ്പെടുന്നു. 

ഏഴിമല നരയൻകണ്ണൂർ അമ്പലത്തിന്റെ സോപാനത്തിന്റെ വലതുഭാഗത്ത് വട്ടെഴുത്തിലുള്ള ശിലാരേഖ കൂടിയുണ്ട്.

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *