തുറവൂർ നരസിംഹമൂർത്തി ക്ഷേത്രം ആലപ്പുഴ Thuravoor Narasimha Swamy Alappuzha

ആലപ്പുഴ ജില്ലയിലെ ചേർത്തല എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂർ നരസിംഹമൂർത്തി ക്ഷേത്രം. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ നരസിംഹ മൂർത്തിയും സുദർശന മൂർത്തിയുമാണ് തുറവൂർ മഹാക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകൾ.

തുറവൂർ നരസിംഹമൂർത്തി ക്ഷേത്രം Thuravoor Narasimha Swamy Alappuzha

തുറവൂർ മഹാക്ഷേത്രത്തിലെ രണ്ടു മുഖ്യ മൂർത്തികൾക്കും ഒരേ പ്രാധാന്യമാണുള്ളത്. എന്നാൽ രണ്ടു മൂർത്തികൾക്കും രണ്ടു മേൽശാന്തിമാരാണുള്ളത്. ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. ഇവിടെ വന്നു നരസിംഹമൂർത്തിയെയും സുദർശനമൂർത്തിയെയും ആരാധിക്കുന്നതിലൂടെ രോഗങ്ങൾ കൊണ്ടുള്ള പ്രയാസങ്ങളും, ശത്രുദോഷവും, ഭയവും ഒക്കെ പാടെ നീങ്ങുന്നു എന്നൊരു വിശ്വാസമുണ്ട്. 

സുദർശനമൂർത്തിയെ തെക്കനപ്പൻ എന്നും നരസിംഹ മൂർത്തിയെ വടക്കനപ്പൻ എന്നുമാണ് അറിയപ്പെടുന്നത്. 

രണ്ട് ശ്രീകോവിലുകളും ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. ഗണപതി, ദുർഗ്ഗാദേവി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവരാണ് ഉപദേവതകൾ. ശിവനെ സങ്കൽപ്പിച്ചു പൂജകളും ക്ഷേത്രത്തിൽ നടക്കാറുണ്ട്. 

തുറവൂർ നരസിംഹമൂർത്തി ക്ഷേത്രം ആലപ്പുഴ Thuravoor Narasimha Swamy Alappuzha

ക്ഷേത്ര പ്രത്യേകതകൾ 

ക്ഷേത്രത്തിനു മുന്നിലായി കുളവും ക്ഷേത്രത്തോട് ചേർന്ന് ഒരു അരയാലും കാണാൻ സാധിക്കുന്നു. രണ്ടു  സ്വർണക്കൊടിമരങ്ങളുണ്ട് എന്ന അപൂർവതയും ഈ ക്ഷേത്രത്തിനു സ്വന്തമാണ്. 

എല്ലാ ദിവസവും അന്നദാനം ഉണ്ടെന്നുള്ളതാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വലിയൊരു ആനക്കൊട്ടിലാണ് ക്ഷേത്രത്തിലുള്ളത്. 

വിശേഷദിവസങ്ങളും പൂജകളും 

തുലാമാസത്തിലെ ഒൻപതു ദിവസത്തെ ഉത്സവം ആണ് പ്രധാനം. ഉത്സവ സമയത്തു നരസിംഹ വിഗ്രഹത്തിന്റെ എഴുന്നള്ളത്തും ഉണ്ട്. 

വലിയവിളക്കു എന്ന ചടങ്ങു ദീപാവലി ദിവസം ആഘോഷിക്കുന്നുണ്ട്. 

തിരുവോണം, ഏകാദശി, മണ്ഡലകാലം, വ്യാഴാഴ്ചകൾ, മകരവിളക്ക്, വിഷു, അഷ്ടമിരോഹിണി, എന്നിവ ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട്. 

നരസിംഹ ജയന്തിയും, വ്യാഴാഴ്ച ദിവസങ്ങളും ഇവിടെ വിശേഷ പൂജകൾ നടത്താറുണ്ട്. അഞ്ചു പൂജകളും മൂന്ന് ശിവേലികളും ആണ് ഇവിടെ ഉള്ളത്. വെടിവഴിപാട് ഇവിടെ പ്രാധാന്യം ഉള്ളതാണ്. 


തുറവൂർ നരസിംഹ ക്ഷേത്രം Thuravoor Narasimha Moorthy Temple Alappuzha

ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

ദേശീയപാത 66-ന്റെ പടിഞ്ഞാറുഭാഗത്ത് തുറവൂർ നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

തുറവൂർ ജംഗ്ഷനിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തുറവൂർ, ചേർത്തല, എറണാകുളം ആണ്. 

മേൽവിലാസം 

Thuravoor Mahakshethram, 
Thuravoor P.O, 
Cherthala,
Kerala 688532
Phone: 0478 256 3050

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *