തളാപ്പ് സുന്ദരേശ്വര ക്ഷേത്രം കണ്ണൂർ Talap Sree Sundareswara Temple Kannur

കണ്ണൂർ നഗരത്തിലെ തളാപ്പിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ്  തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം. ശ്രീനാരായണ ഗുരുവാൽ  പ്രതിഷ്ഠ ചെയ്യപ്പെട്ട ശിവ ക്ഷേത്രമാണ്  തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം. 

തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം Sree Sundareswara Temple Talap, Kannur

ശ്രീനാരായണഗുരുവാണ് 1916 ഏപ്രിൽ 14-ന് ഇവിടെ ശിവപ്രതിഷ്ഠ നടത്തിയത്.  ശ്രീ മഹാദേവൻ സുന്ദരേശ്വര ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്.


Talap Sree Sundareswara Temple

ക്ഷേത്ര ഉത്സവം 

തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം എല്ലാ വർഷവും മീന മാസത്തിൽ (മാർച്ച് - ഏപ്രിൽ) ആണ് നടത്തുന്നത്. എട്ട് ദിവസത്തിലായി നടത്തുന്ന ഉത്സവം പൂയം നക്ഷത്രത്തിൽ ആരംഭിച്ച്  പയ്യാമ്പലം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടെ സമാപിക്കുന്നു. ഇളനീരാട്ട മഹോത്സവം മെയ് മാസത്തിലാണ് നടത്തുന്നത്. 

ദർശന സമയം

രാവിലെ 6 മണി മുതൽ 11:30 വരെ 
വൈകുന്നേരം 5:30 മുതൽ 7:30 വരെ

എങ്ങനെ എത്തിച്ചേരാം 

ദേശീയപാത 17-ൽ കണ്ണൂരിനും പയ്യന്നൂരിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് തളാപ്പ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ മാറിയാണ് തളാപ്പ് സുന്ദരേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് 3 കിലോമീറ്റർ, താവക്കര. 

ക്ഷേത്ര വിലാസം

Sree Sundareswara Temple
Talap, Kannur, (Cannanore), 
Kerala 670002
Phone Number: 0497 270 2398

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *