തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം ചെങ്ങന്നൂർ Thrichittat Mahavishnu Temple Chengannur Alappuzha

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്ന സ്ഥലത്താണ് പ്രസിദ്ധമായ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് തൃച്ചിറ്റാറ്റ് മഹാ വിഷ്ണു ക്ഷേത്രം. മാത്രമല്ല പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ഒന്ന് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. 

തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം Thrichittat Mahavishnu Temple Chengannur Alappuzha

മഹാഭാരതത്തിലെ പഞ്ചപാണ്ഡവരാൽ പ്രതിഷ്ഠിക്കപ്പെട്ട പഞ്ചപാണ്ഡവ തിരുപ്പതികളിൽ ആദ്യത്തെ ക്ഷേത്രമാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം. പാണ്ഡവരിൽ യുധിഷ്ഠിരൻ ആണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായ ഈ ക്ഷേത്രത്തിനു കാലങ്ങളോളം പഴക്കമുണ്ട്. ആദ്യം ശംഖു ധാരിയായ രീതിയിൽ ആയിരുന്നു പ്രതിഷ്ഠ, എന്നാൽ ഇന്ന് ആ സ്ഥാനത്തു ചക്രമാണുള്ളത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. 

ഗണപതി, കൃഷ്ണൻ, ശാസ്താവ് എന്നിവരാണ് ഉപദേവതകൾ.  ആദ്യകാലത്തു ക്ഷേത്രം വഞ്ഞിപ്പുഴ മഠത്തിനു കീഴിലായിരുന്നു. 


തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം ചെങ്ങന്നൂർ ആലപ്പുഴ Thrichittat Mahavishnu Temple Chengannur Alappuzha

ക്ഷേത്ര പ്രത്യേകതകൾ 

ശംഖു തീർത്ഥം എന്നറിയപ്പെടുന്ന ക്ഷേത്ര കുളമാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രത്യേകത. ക്ഷേത്രത്തിലേക്ക് കയറുന്ന റോഡിനരികിലായി തന്നെ വലിയ ഗോപുരം കാണാൻ കഴിയും. ബലിക്കൽ പുരയുടെ വശങ്ങളിലും നമസ്കാര മണ്ഡപത്തിന്റെ ചുമരുകളിലും ധാരാളം ചുവർ ചിത്രങ്ങൾ കാണാൻ കഴിയും. ജീവിതത്തിലെ എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാൻ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ മതി എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ നിത്യവും ധാരാളം ഭക്‌തജനങ്ങൾ ഇവിടെ വരുന്നുണ്ട്.

വിശേഷ ദിവസങ്ങളും പൂജകളും 

മീന മാസത്തിലാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്ര ഉത്സവം. 10 ദിവസത്തെ കൊടിയേറ്റുത്സവം ആണ്. പമ്പയാറ്റിലെ വടശേരിക്കടവില്‍ ആണ് ആറാട്ട് നടക്കുന്നത്. 

അഷ്ടമി രോഹിണിയും ഇവിടെ ആഘോഷിക്കാറുണ്ട്. രാവിലെയും വൈകിട്ടും ആണ് പൂജയുള്ളത്. 

ദശാവതാരം ചാര്‍ത്തല്‍ ഇവിടുത്തെ പ്രധാന വഴിപാടാണ്. കാര്യസിദ്ധിക്കു വേണ്ടി ഓരോ ദിവസവും ഓരോ അവതാര ഭാവങ്ങൾ ചാർത്തൽ വഴിപാടായി ഭക്തന് ചെയ്യാൻ സാധിക്കുന്നു.

തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം Thrichittatt Mahavishnu Temple Kerala

പഞ്ചപാണ്ഡവരിൽ ഭീമൻ തൃപ്പുലിയൂരും, അർജ്ജുനൻ തിരുവാറന്മുളയിലും, നകുലൻ തിരുവൻ‌വണ്ടൂരും, സഹദേവൻ തൃക്കൊടിത്താനം ക്ഷേത്രത്തിലുമാണ് പ്രതിഷ്ഠ നടത്തി ആരാധിച്ചിരുന്നത്. കൂടാതെ കുന്തിദേവി പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിലും പൂജകൾ ചെയ്തിരുന്നു. 

ക്ഷേത്രത്തിൽ എങ്ങനെ എത്തി ചേരാം 

ചെങ്ങന്നൂരിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തായി മുണ്ടങ്കാവിൽ ആണ് ക്ഷേത്രം 

ക്ഷേത്ര ദർശന സമയം 

രാവിലെ 4.00 മുതൽ 10.00 വരെ 

വൈകിട്ട് 4.00 മുതൽ 7.00 വരെ 

തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം മേൽവിലാസം 

Thrichittat Mahavishnu Temple
Mundancavu 
Chengannur p.o,
Alappuzha 
Kerala 689121

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *