കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ Karuna Cheyvan Enthu Malayalam Lyrics

കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ Karuna Cheyvaan Endu Malayalam Lyrics. 

കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ

കരുണ ചെയ്‌വാനെന്തു താമസം കൃഷ്‌ണാ..
കഴലിണ കൈതൊഴുന്നേൻ

അനുപല്ലവി
========

ശരണാഗതന്മാർക്കിഷ്‌ട വരദാനം ചെയ്‌തു ചെമ്മേ
ഗുരുവായൂപുരംതന്നിൽ
മരുവുമഖില ദുരിതഹരണ ഭഗവൻ 

ചരണം 1  
=======

താരിൽ തന്വി തലോടും ചാരുത്വം ചേർന്നപാദം
ദൂരത്തിങ്ങിരുന്നോരോ നേരത്തിൽ നിനച്ചാലും,
ചാരത്തങ്ങു വന്നുപചാരത്തിൽ സേവിച്ചാലും
പാരിൽ തിങ്ങിന തവ
പരമ പുരുഷനഖലു ഭേദമേതും

ചരണം 2 
=======

ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
തിരതന്നിൽ മരുവുന്ന നരതതിക്കവലംബം
മരതകമണിവർണൻ ഹരിതന്നെയെന്നും തവ
ചരിതവർണനങ്ങളിൽ സകലമുനികൾ
പറവതറിവനധുനാ

കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ Karuna Cheyvan Enthu Malayalam Lyrics

ചരണം 3  
=======

പിഞ്ഛഭരമണിഞ്ഞ പൂഞ്ഛികര ഭംഗിയും
പുഞ്ചിരിചേർന്ന കൃപാപൂർണ്ണകടാക്ഷങ്ങളും
അഞ്ചിത വനമാലഹാരകൗസ്തുഭങ്ങളും
പൊൻചിലമ്പും പാദവും
ഭുവനമദന ഹൃദിമമ കരുതുന്നേൻ

ചരണം 4  
=======

ധാതാവാദിയാം ലോകത്രാതാവായുള്ള ഗുരു
ത്രാതാവായുള്ള ഗുരുവാതപുരനികേത
ശ്രീപത്മനാഭാ
പ്രീതികലർന്നിനി വൈകാതെ
കനിവോടെന്റെ വാതാദിരോഗം നീക്കി
വരദ വിതര സകലകുശലമധികം

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *