കേരളത്തിലെ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ നഗരത്തിലാണ് രവീശ്വരപുരം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീ പരശുരാമൻ സ്ഥാപിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ മൂന്നാമത്തെ ക്ഷേത്രമാണ് രവീശ്വരപുരം ശിവക്ഷേത്രം.
രവീശ്വരപുരം ശിവക്ഷേത്രം
പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് അഭിമുഖമായി സ്ഥിതി ചെയ്യുന്ന രവീശ്വര രൂപത്തിലുള്ള ശിവനാണ് ക്ഷേത്രത്തിന്റെ അധിപൻ. ഇവിടെ പരശുരാമൻ ശിവലിംഗം കിഴക്കു ദർശനമായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
മഹോദയപുരം രാജാക്കൻമാരുടെ കാലത്താണ് രവീശ്വരപുരം ക്ഷേത്രത്തിനു പ്രാധാന്യം ഏറിയിരുന്നത്. രണ്ടു നിലകളിലുള്ള ശ്രീകോവിൽ മാത്രമാണ് ഈ അമ്പലത്തിനുള്ളത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽഒന്നാണിത് .
ദിവസവും രണ്ടു നേരമുള്ള പൂജ മാത്രമേ ഇവിടെ നടക്കാറുള്ളു . പ്രത്യേക നാളുകളിലെ പൂജകളോ ഉത്സവങ്ങളോ ഒന്നും തന്നെ ഈ അമ്പലത്തിൽ ഉണ്ടാകാറില്ല . ഉത്സവങ്ങൾ ഒക്കെയും ഒരിക്കൽ നടന്നിരുന്നു എന്ന് പറയപ്പെടുന്നു. വലിയ രീതിയിൽ നാശം സംഭവിച്ച അമ്പലം പിന്നീട് പുനരുദ്ധാരണം ചെയ്യുകയാണ് ഉണ്ടായത്. രവീശ്വരത്തപ്പൻ എന്ന നാമത്തിലാണ് മഹാദേവനെ ആരാധിക്കുന്നത്.
Temple Address:
66F2+C7H, National Highway 17, Star Nagar, Kunnumpuram, Kodungallur, Kerala 680664
Comments
Post a Comment