ശ്രീമൂകാംബികാഷ്ടകം നമസ്തേ ജഗദ്ധാത്രി Mookambika Ashtakam Malayalam Lyrics

ശ്രീ മൂകാംബികാഷ്ടകം - നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ Mookambika Ashtakam malayalam lyrics hindu devotional blog.  ദുഃഖനാശിനിയും ദുർഗതിപ്രശമനിയും സർവൈശ്യര്യദായിനിയുമാണ് ഭക്തവത്സലയായ മൂകാംബികാ ദേവി. ശ്രീമൂകാംബികാഷ്ടകം  ദേവിയുടെ പൂർണ സ്വരൂപത്തെ എട്ടു ശ്ലോകങ്ങളിലായി പ്രകീർത്തിക്കുന്ന അപൂർവ സ്തോത്രം ആണ്. നിലവിളക്ക് തെളിച്ച് മൂകാംബികാ ദേവിയെ മനസ്സിൽ ധ്യാനിച്ച്  എല്ലാ ദിവസവും ശ്രീ മൂകാംബികാഷ്ടകം ജപിക്കുന്നത് ആഗ്രഹ സാധ്യത്തിനും കുടുംബൈശ്വര്യത്തിനും കാരണമാകും.

ശ്രീമൂകാംബികാഷ്ടകം

നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ

നമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ

നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി  ॥ 1॥


വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-

സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം

കൃപാലോകനാ ദേവതേ ശക്തിരൂപേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി ॥ 2॥


ത്വയാ മായയാ വ്യാപ്തമേതത്സമസ്തം

ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം

സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി ॥ 3॥


യയാ ഭക്തവർഗാ  ഹി ലക്ഷ്യന്ത ഏതേ

ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ

അതോ ഗീയസേ ദേവി ലക്ഷ്മീരിതിത്വം

നമസ്തേ മഹാലക്ഷ്മി കോലാപുരേശി  ॥ 4॥


പുനര്‍വാക്പടുത്വാദിഹീനാ ഹി മൂകാ

നരാസ്തൈര്‍നികാമം ഖലു പ്രാര്‍ഥ്യസേ യത്

നിജേഷ്ടാപ്തയേ തേന മൂകാംബികാത്വം

നമസ്തേ മഹാലക്ഷ്മി കോലാപുരേശി  ॥ 5॥


യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം

സമുത്ഥാ പുനര്‍വിശ്വലീലോദ്യമസ്ഥാ

തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം

നമസ്തേ മഹാലക്ഷ്മി കോലാപുരേശി ॥ 6॥

www.hindudevotionalblog.com

ഹരേശാദി ദേഹോത്ഥതേജോമയപ്ര-

സ്ഫുരച്ചക്രരാജാഖ്യലിങ്ഗസ്വരൂപേ

മഹായോഗികോലർഷി ഹൃത്പദ്മഗേഹേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി ॥ 7॥


നമഃ ശങ്ഖചക്രാഭയാഭീഷ്ടഹസ്തേ

നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ  

നമഃ സ്വർണവർണ  പ്രസന്നേ ശരണ്യേ

നമസ്തേ മഹാലക്ഷ്മി കോലാപുരേശി  ॥ 8॥


ഇദം സ്തോത്രരത്നം കൃതം സര്‍വദേവൈ-

ര്‍ഹൃദി ത്വാം സമാധായ ലക്ഷ്ംയഷ്ടകം 

യഃ പഠേന്നിത്യമേഷ വ്രജത്യാശു ലക്ഷ്മീം

സ വിദ്യാം ച സത്യം ഭവേത്തത്പ്രസാദാത്  ॥ 

ശ്രീമൂകാംബികാഷ്ടകം നമസ്തേ ജഗദ്ധാത്രി Mookambika Ashtakam Malayalam Lyrics

Mookambika Ashtakam English Lyrics

Comments

Search