സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്.
കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. www.hindudevotionalblog.com കുംഭമാസത്തിലെ പൂരം നാളും പൗർണ്ണമിയും ഒരുമിച്ചു വരുന്ന ദിനമാണ് ആറ്റുകാൽ പൊങ്കാല.
ആറ്റുകാൽ പൊങ്കാല 2024 ഫെബ്രുവരി 25
2024 വർഷം ഫെബ്രുവരി 17 മുതല്‍ 25 വരെ പൊങ്കാല ഉത്സവം. ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25ന് നടക്കും. ആറ്റുകാല്‍ ഭഗവതിയെ കാപ്പ് കെട്ടി കുടയിരുത്തി പൊങ്കാല മഹോത്സവത്തിന് തുടക്കം. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ എന്നറിയപ്പെടുന്നത്. കണ്ണകി, അന്നപൂർണേശ്വരി ഭാവങ്ങളിലും സങ്കല്പിക്കാറുണ്ട്.
ഗിന്നസ് റെക്കോർഡ്
ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ആറ്റുകാൽ പൊങ്കാല ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. hindu devotional blog 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു.
ആറ്റുകാൽ അമ്മേ ശരണം.... അമ്മേ ശരണം ദേവി ശരണം
Comments
Post a Comment