നാഗരാജ കീർത്തനം Nagaraja Keerthanam Malayalam Lyrics

നാഗരാജ കീർത്തനം Nagaraja Keerthanam Malayalam Lyrics. Nagaraja Keerthana is the  popular prayer of Lord Nagaraja and the serpent gods. Visit hindu devotional blog for lyrics of Nagaraja Keerthanam. ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗദൈവങ്ങളുടെ രാജാക്കളാണ് വാസുകി, അനന്തൻ, തക്ഷകൻ. നാഗാരാധനയ്‌ക്കൊപ്പം നാഗപ്രീതികരമായ നാഗരാജ കീർത്തനം ജപിക്കുന്നത് അതിവിശിഷ്ടമാണ്. നാഗരാജാവേ നാഗദൈവങ്ങളേ കാത്തുരക്ഷിക്കണേ.

നാഗരാജ കീർത്തനം Nagaraja Keerthanam Malayalam

ഓം നാഗരാജായ നമഃ

നാഗരാജ പാഹിമാം ശ്രീ നാഗരാജ പാഹിമാം
നന്മയേകി വാണിടും ശ്രീനാഗരാജ പാഹിമാം

നാലുവേദമൊത്തു ചേർന്ന മായയായ ദൈവമേ
നാരദാദി വാഴ്ത്തിടുന്ന നാഗരാജ പാഹിമാം

നല്ലവർക്ക് നല്ലതൊക്കെ നൽകിടുന്ന ദൈവമേ
ശ്രീനാഗരാജ പാഹിമാം

നാഗലോക റാണിയായ നാഗയക്ഷി തന്നുടെ
നാഥനായ് വിളങ്ങിടും ശ്രീ നാഗരാജ പാഹിമാം

നന്ദികേശ വാഹനനും വാസുദേവ പുത്രനും
നന്ദനന് തുല്യനാം ശ്രീ നാഗരാജ പാഹിമാം
www.hindudevotionalblog.com

നേർവഴിക്കു തക്കതായ പാതയിൽ ഗമിക്കുവാൻ
നീതിയാർന്നനുഗ്രഹിക്ക ശ്രീ നാഗരാജ പാഹിമാം

നാളുതോറുമെന്റെ യുള്ളിലേറിടുന്ന സങ്കടം
നീറ്റിലാഴ്ത്തിടേണമേ ശ്രീനാഗരാജ പാഹിമാം

നശ്വരമായിടുമെന്റെ ദേഹജീവനെപ്പോഴും
നയനനോട്ടമേകണേ ശ്രീനാഗരാജ പാഹിമാം

നീലമേഘമേറിടുന്ന വാനിൽ നിന്ന്
ദേവകൾ നറുമലരിൽ വർഷമേകും
ശ്രീനാഗരാജ പാഹിമാം

നാവുകൊണ്ട് ചൊല്ലിടുന്ന നാഗദൈവ കീർത്തനം
നോവുമെന്റെ മാല് തീർക്ക ശ്രീ നാഗരാജപാഹിമാം
www.hindudevotionalblog.com

നാഗദോഷം മാറിടാൻ വ്രതമെടുക്കും ഭക്തരെ
നാഗദേവൻ കാത്തിടും ശ്രീ നാഗരാജപാഹിമാം ||

ഓം നാഗരാജായ നമഃ

നാഗരാജ കീർത്തനം Nagaraja Keerthanam Malayalam Lyrics


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *