തിരുവില്വാമല ഏകാദശി Thiruvilwamala Ekadasi Festival at Vilwadrinatha Temple. തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് തിരുവില്വാമല ഏകാദശി. കുംഭമാസത്തിലെ കറുത്ത ഏകാദശിയാണ് തിരുവില്വാമല ഏകാദശിയായി ആചരിക്കപ്പെടുന്നത്. 2023 ഫെബ്രുവരി 16 നാണ് തിരുവില്വാമല ഏകാദശി ഉത്സവം.
എല്ലാ മാസവും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഏകാദശി തിഥികളുണ്ട്. ഇതിൽ ഫാൽഗുനം കറുത്ത പക്ഷത്തിൽ വരുന്ന വിജയ ഏകാദശി ആണ് തിരുവില്വാമല ഏകാദശി.
വില്വാദ്രിനാഥനിൽ ശൈവചൈതന്യവും കുടിയിരിയ്ക്കുന്നതാണ് കറുത്ത ഏകാദശി ആഘോഷിയ്ക്കാൻ കാരണമെന്ന് പറയപ്പെടുന്നു. ഏകാദശി ഉത്സവത്തിന് അഷ്ടമിനാളിൽ തന്നെ ചുറ്റുവിളക്ക് തുടങ്ങും. തുടർന്നുള്ള നാലു ദിവസവും തിരുവില്വാമല ഗ്രാമം ഉത്സവ തിരക്കിലാണ്. ഭക്തജനങ്ങളെ ക്കൊണ്ട് തിരുവില്വാമല ക്ഷേത്രവും പരിസരവും നിറയും.
ദശമിനാളിൽ പൂജ, ദീപാരാധന സമയങ്ങളൊഴികെ എല്ലാ സമയത്തും ക്ഷേത്രനട തുറന്നിരിയ്ക്കും. ഏകാദശിനാളിൽ ഭക്തർ ഉപവാസം അനുഷ്ഠിയ്ക്കുന്നു.
Comments
Post a Comment