വെള്ളായണി ദേവീക്ഷേത്രം അശ്വതി പൊങ്കാല Vellayani Devi Temple Aswathy Pongala Festival 2022

വെള്ളായണി ദേവീക്ഷേത്രം അശ്വതി മഹോത്സവം 2022 Vellayani Devi Temple Aswathy Maholsavam 2022. Read more at https://www.hindudevotionalblog.com/2022/03/vellayani-devi-temple-aswathy-pongala.html ചരിത്രപ്രസിദ്ധവും സർവ്വ മംഗള കാരിണിയും അഭിഷ്ടവരദായിനിയുമായ മേജർ വെള്ളായണി ദേവീക്ഷേത്രത്തിൽ കുടികൊള്ളുന്ന ശ്രീ ഭദ്രകാളിഅമ്മയുടെ അശ്വതി പൊങ്കാല മഹോൽസവം 2022 മാർച്ച് 27 മുതൽ ഏപ്രിൽ 3 വരെ. 

പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ദേവീനാമത്തിൽ അറിയിച്ചു കൊള്ളട്ടെ ഉൽസവത്തിന്റെ ഭാഗമായി മാർച്ച് 27 ഞായറാഴ്ച്ച അമ്മയുടെ തിരുവാഭരണ ഘോഷയാത്രയും ഉത്സവദിനങ്ങളിൽ ഉച്ചപൂജയും കലാപരിപാടികളും അശ്വതി ദിനത്തിൽ (2022 ഏപ്രിൽ 3) രാവിലെ 7.15ന് മേൽ 8 ന് അകം തങ്കതിരുമുടി വെളിയിൽ എഴുന്നള്ളിപ്പ് ,11.ന് മേൽ 11.45ന് അകം പൊങ്കാല അടുപ്പിൽ അഗ്നി പകരുന്നു.

ഉച്ചക്ക് 1.15 ന് മേൽ 2 ന് അകം പൊങ്കാല നിവേദ്യം രാത്രി 7.30 ന് മേൽ കളങ്കാവൽ 8.15 ന് മേൽ 9 ന് അകം തങ്കതിരുമുടി അകത്ത് എഴുന്നള്ളത്ത് തുടർന്ന് 7 വിശേഷാൽ പൂജകൾ തുടങ്ങിയ ക്ഷേത്രാചാര ചടങ്ങുകളോടെ ഭക്തിനിർബരമായ അന്തരീക്ഷത്തിൽ നടത്തി ഈ നാടിനെ ഐശ്വര്യ പൂർണ്ണമാക്കുവാൻ വെള്ളായണി അമ്മയുടെ ദാസൻമാരായിട്ടുള്ള എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വെള്ളായണി ദേവീക്ഷേത്രം അശ്വതി പൊങ്കാല Vellayani Devi Temple Aswathy Pongala

                     എന്ന്

തിരുവിതാംകൂർ ദേവസ്വത്തിന് വേണ്ടി
അസ്സി: കമ്മിഷണർ നെയ്യാറ്റിൻകര ദേവസ്വം
സബ് ഗ്രൂപ്പ് ആഫീസർ 
വെള്ളായണി ഗ്രൂപ്പ്

NB .2022 ലെ അശ്വതി പൊങ്കാല മഹോൽസവം തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് നടത്തുന്നത് എല്ലാ ചങ്ങുകളും ഭക്തജനങ്ങളുടെ നേർച്ച ആയിട്ടാണ് ആയതിനാൽ ദേവസ്വം ഉൽസവ സംബന്ധമായി പണപിരിവിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല സംഭാവന നൽകുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര കാമ്പൗണ്ടിലെ ദേവസ്വം കാണ്ടറിൽ 1-ാം നമ്പർ രസീതിൻ പ്രകാരം നൽകേണ്ടതാണ്.

Comments

Post a Comment

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *