Prayagam 2023 Aranmula Parthasarathy Temple പ്രയാജം

Prayagam 2023 at Aranmula Parthasarathy Temple പ്രയാജം 2023 ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം.

തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ മെയ്‌ 10 മുതൽ 17 വരെ നടക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി പ്രയാജം 2023 എന്ന പേരിൽ തിരുവാറന്മുള ശ്രീപാർത്ഥസാരഥി മാതൃസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ 15 മുതൽ ഏപ്രിൽ 30 വരെയുള്ള 51 ദിവസം നീണ്ടുനിൽക്കുന്ന പാരായണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നു. 

സത്ര സമിതിയുടെ നേതൃത്വത്തിൽ വിവിധ മാതൃ സമിതികളുടെ പരിപൂർണ്ണ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ നാമജപ യജ്ഞത്തിൽ മുകുന്ദമാല, വിഷ്ണുസഹസ്രനാമം, ആറന്മുള വിലാസം ഹംസ പാട്ട്, നാരായണീയം ഭഗവത്ഗീത, ജ്ഞാനപ്പാന, രാധാമാധവം, ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നു.

പ്രയാജം 2023 നാമജപയജ്ഞത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 2023 മാർച്ച് 15 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ വെച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ച് നിർവഹിക്കും..

'പ്രയാജം'എന്നാൽ മഹായാഗങ്ങൾക്ക് മുമ്പ് നടത്തുന്ന പ്രാർത്ഥന എന്നാണ് അർത്ഥം

Prayagam 2023 Aranmula Parthasarathy Temple പ്രയാജം



മെഗാ നാരായണീയം 2023 മെയ് 11

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *