ബാലസുബ്രഹ്മണ്യ കീർത്തനം Balasubramanya Keerthanam Malayalam Lyrics

ബാലസുബ്രഹ്മണ്യ കീർത്തനം - കൈലാസ വാസിയാം ദേവദേവ ബാലസുബ്രഹ്മണ്യ കുമ്പിടുന്നേൻ. ചൊവ്വാഴ്ച ദിവസം ഭക്തർ  സുബ്രഹ്മണ്യ സ്വാമീ ക്ഷേത്ര ദർശനം നടത്തുന്നതും നാമം ജപിക്കുന്നതും പൂജകൾ നടത്തുന്നതും വളരെ നല്ലതാണ്.

ബാലസുബ്രഹ്മണ്യ കീർത്തനം

കൈലാസ വാസിയാം ദേവദേവ ബാലസുബ്രഹ്മണ്യ കുമ്പിടുന്നേൻ 
ദേവാധിദേവാ ജഗന്നിവാസാ  പാർവ്വതീനന്ദനാ  കുമ്പിടുന്നേൻ 
ശക്തിസ്വരൂപാ പരംപൊരുളേ പാവനമൂർത്തേ  ഞാൻ കുമ്പിടുന്നേൻ 

നിത്യനിരാമയാ  കാർത്തികേയാ  സത്യസ്വരൂപാ ഞാൻ  കുമ്പിടുന്നേൻ 
അത്തലശേഷവും തീർത്തിടുവാൻ ഭക്ത്യാനിൻ പാദങ്ങൾ  കുമ്പിടുന്നേൻ 
ആനന്ദവാരിധേ ദാനവാരേ ദീനതതീരുവാൻ  കുമ്പിടുന്നേൻ 

ആർത്ത പാരായണ ദീനബന്ധോ  കാർത്തികേയാ നിന്നെ കുമ്പിടുന്നേൻ 
വള്ളി മണാളനേ സുബ്രഹ്മണ്യ  ശ്രീ പഴനിവാസ  കുമ്പിടുന്നേൻ 
മുക്തജനാർച്ചിത  സുബ്രഹ്മണ്യ ഭക്തിയേകീടുവാൻ കുമ്പിടുന്നേൻ

അംബികാ സൂനോ  പഴനിവാസാ തമ്പുരാനേ ഹരേ കുമ്പിടുന്നേൻ 
കൈലാസ വാസിയാം ദേവദേവ  ബാലസുബ്രഹ്മണ്യ കുമ്പിടുന്നേൻ
ഓം ശരവണ ഭവഃ ഓം ശരവണ ഭവഃ ഓം ശരവണ ഭവഃ

ബാലസുബ്രഹ്മണ്യ കീർത്തനം Balasubramanya Keerthanam Malayalam Lyrics


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *