ആദി ശങ്കരാചാര്യ സ്വാമികൾ ആദ്യാക്ഷരം കുറിച്ച ആവണംകോട് സരസ്വതി ക്ഷേത്രം Avanamcode Saraswathi Temple, Near Nedumbassery Airport, Chowara, in Ernakulam district of Kerala. ശാന്തസ്വരൂപയായി വാഴുന്ന ആവണംകോട് സരസ്വതി ദേവിയെ പ്രാർഥിതിക്കുന്നതു പഠന പുരോഗതിക്കു ഉത്തമമാണ്. കേരളത്തിലെ ഒരു പ്രധാന വിദ്യാരംഭ ക്ഷേത്രമാണിത്.
ആവണംകോട് സരസ്വതി ക്ഷേത്രം
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലെ ആവണംകോട് സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആവണംകോട് സരസ്വതി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ സരസ്വതി ആണ്. ദേവി പടിഞ്ഞാറോട്ട് ആണ് ദർശനം ചെയ്യുന്നത് . ഉപദേവതകളായി മണ്ഡപത്തിന്റെ ചുവട്ടിൽ സരസ്വതി ദേവിയുടെ വാഹനമായ സിംഹത്തിന്റെയും പ്രദക്ഷിണ വഴിയിൽ ഗണപതിയുടെയും പ്രതിഷ്ഠ ആണുള്ളത്.
പരശുരാമൻ സൃഷ്‌ടിച്ച 108 ദുർഗ്ഗ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
പ്രധാന ആഘോഷങ്ങൾ
മിഥുന മാസത്തിലെ പൂയം നാളാണ് പ്രതിഷ്ഠ ദിനമായി ആഘോഷിക്കുന്നത്. സരസ്വതി ക്ഷേത്രമായതിനാൽ തന്നെ വിജയ ദശമി നാളിലാണ് ഇവിടെ പ്രാധാന്യം കൂടുതൽ. മീനമാസത്തിലാണ് ആവണംകോട് പൂരമഹോത്സവവും ആറാട്ടും. കുഞ്ഞുങ്ങളുടെ പഠനത്തിനും സംസാരത്തിനും ഈ ക്ഷേത്രത്തിൽ പൂജകൾ നടത്തുന്നത് നല്ലതെന്ന് വിശ്വസിക്കുന്നു. കുഞ്ഞുങ്ങളെ അക്ഷര ലോകത്തേക് പിടിച്ച ഉയർത്തുന്ന അമ്പലം എന്ന വിശേഷണം കൂടി ഈ ക്ഷേത്രത്തിനു ഉണ്ട്.
പ്രധാന വഴിപാടുകൾ
ഇവിടത്തെ പ്രധാന വഴിപാട് വിദ്യാവാഗേശ്വരീ പൂജയും മഹാഭിഷേകവുമാണ്. കുട്ടികൾ നന്നായി പഠിക്കാനും പഠന വൈകല്യം മാറാനും ഈ ക്ഷേത്രത്തിൽ എത്തി "നാവ്-മണി-നാരായം സമർപ്പണം" ചെയുന്നത് ഉചിതമെന്നു പറയപ്പെടുന്നു. പഠനത്തിന്റെ ഉയർച്ചയ്ക് ഇവിടെ വന്നു പ്രാർത്ഥിക്കുന്നത് നല്ലതാണ്. ജാതകത്തില്‍ ബുധനു ബലക്കുറവുള്ളവര്‍ ഇവിടെവന്നു പ്രാർഥിക്കാറുണ്ട്.
മറ്റു പ്രത്യേകതകള്‍
അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായ ശ്രീ ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത് ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രതിഷ്ഠയിൽ ഒരു ശിലാ മാത്രമാണ് ഉള്ളതെന്നും ബാക്കി ഭാഗം ഭൂമിക്കടിയിൽ എന്നും വിശ്വസിക്കുന്നു. 1200 വർഷങ്ങൾ പഴക്കമുണ്ട് ഈ അമ്പലത്തിനു. രാവിലെയുള്ള പൂജയിൽ ദേവി സരസ്വതി ആയും വയ്ക്കുള്ള പൂജയിൽ ദേവി ദുർഗ്ഗയായും കരുതപ്പെടുന്നു.
Temple Contact Address:
Saraswathi Temple Avanamcode
Near Nedumbassery Airport
Chowara
Avanamcode Edanad Road
Nedumbassery, Kerala 683571
Temple Contact Phone Numbers: +91 9446061160, 9846151002
Comments
Post a Comment