വെങ്ങിണിശ്ശേരി ഐക്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രം Aykunnu Pandavagiri Temple Venginisseri Thrissur

പാണ്ഡവന്മാരുടെ വനവാസകാലത്തു പാഞ്ചാലിക്ക്  ദുർഗ്ഗ ദേവി  നെടുമംഗല്യം വരം കൊടുത്തതു വെങ്ങിണിശ്ശേരി ഐക്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തു വച്ചാണ്. 

ഐക്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രം

തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദുർഗ്ഗ ഭഗവതി ക്ഷേത്രം ആണ്  അയ്കുന്ന് പാണ്ഡവഗിരി ദേവിക്ഷേത്രം. ചതുർബാഹുവായ ദേവി വിഗ്രഹമാണ് ഇവിടെയുള്ളത്. വനവാസ കാലത്തു പാണ്ഡവർ ഇവിടെ വന്നതായി പറയപ്പെടുന്നു. പരശുരാമൻ സ്ഥാപിച്ച 108  ദുർഗ്ഗ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ്  അയ്കുന്ന് പാണ്ഡവഗിരി  ദേവിക്ഷേത്രം. 

വെങ്ങിണിശ്ശേരി ഐക്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രം Aykunnu Pandavagiri Temple Venginisseri, Thrissur

ഒരിക്കൽ പാഞ്ചാലി, കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവന്മാരുടെ ജയത്തിനായി അവിടെ വന്ന്  തപസ്സനുഷ്ടിക്കുകയും ദുർഗ്ഗ ദേവി പാഞ്ചാലിക്കും പാണ്ഡവർക്കും വരം കൊടുത്തതായും പറയപ്പെടുന്നു. ദർശനത്തിനോടൊപ്പം ദേവി വിഗ്രഹവും നൽകുകയും.അതെ വിഗ്രഹം പാണ്ഡവർ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്‌തു. ഭീമ സേനൻ  ബകനെയും കീചകനെയും വധിച്ചത് ഇവിടെ വച്ചാണെന്നും കഥയുണ്ട്. 



പാണ്ഡവർ വനവാസകാലത്തു വസിച്ചിരുന്നതിനാൽ ആണ് ഈ  പർവതത്തെ ഐക്കുന്ന്  പാണ്ഡവഗിരി എന്ന് വിളിക്കുന്നത്. പാഞ്ചാലി തപസ്സനുഷ്ഠിച്ച ദ്രൗപതി ശില ഇപ്പോഴും ക്ഷേത്ര അധികൃതരുടെ സംരക്ഷണയിലാണ്. ദുർഗ്ഗാ ദേവിയുടെയും പാഞ്ചാലി പാണ്ഡവന്മാരുടെയും അനുഗ്രഹത്താൽ ധന്യമാണ്‌ ഈ പ്രദേശം.

Aykunnu Pandavagiri Temple Contact Numbers: 

Mobile: + 91 9746277702
Landline: 0487 227770

Aykunnu Temple Contact Address

Aikunnu Sankaramangalam Devaswom
Aikunnu Pandavagiri Devi Kshetram
Venginissery P.O. 
Paralam
Thrissur District
Kerala - 680 563
India

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *