തൃശൂർ ജില്ലയിലർ അയ്യന്തോൾ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന വളരെ പഴക്കമുള്ളതും പ്രസിദ്ധവുമായ ക്ഷേത്രമാണ് അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം.
അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം
പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ദുർഗ്ഗക്ഷേത്രങ്ങളിൽ ഒന്നാണ് അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം. അഞ്ജന കല്ല് കൊണ്ടുണ്ടാക്കിയ കാർത്ത്യായനി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ്.നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് നാലുകൈകളുണ്ട്. ശംഖ്, ചക്രം, പദ്മങ്ങൾ എന്നിവയാണ് ദേവിയുടെ കൈയിലുള്ളത്. കിഴക്കോട്ടു ദർശനം ഉള്ള ദേവി വിഗ്രഹം പഞ്ചലോഹം കൊണ്ട് പൊതിഞ്ഞതാണ്. ഉപദേവതയായി ആകെയുള്ളത് ഗണപതി ഭഗവൻ മാത്രമാണ്.
കിഴക്കിനിയേടത് നമ്പൂതിരി കുടുംബത്തിന്റെ ചുമതലയിൽ ആണ് ക്ഷേത്ര തന്ത്രം എല്ലാം നടക്കുന്നത്. ഈ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ചെമ്പൂക്കാവു് കാർത്ത്യായനി ഭഗവതി ഈ ദേവിയുടെ അനുജത്തിയാണെന്നാണ് വിശ്വാസം.
ഭാഗവത കഥയിൽ പറയുന്നതനുസരിച്ചു ദേവകിയുടെ പുത്രന്മാർ തന്നെ വധിക്കുമെന്ന് ഭയന്ന് കംസൻ എല്ലാ പുത്രന്മാരെയും കൊള്ളാൻ തുടങ്ങി. അങ്ങനെ കൃഷ്ണനെന്ന ധാരണയിൽ കൊല്ലാൻ ഒരുങ്ങവെ കൈകുഞ്ഞു ദേവിയായി മാറി പറന്നുയർന്നതാണ് ഇവിടെ വെച്ചാണെന്ന് ഐതീഹ്യങ്ങൾ പറയുന്നു.
ഉത്സവം
തൃശ്ശൂർ പൂരവും വൃശ്ചികമാസത്തെ തൃക്കാർത്തികയുമാണ് ഇവിടെ വിശേഷമായി ആഘോഷിക്കുന്നത്. പൂരദിവസം എല്ലാ പൂജകളും കഴിഞ്ഞ മൂന്ന് ആനകളും നാദസ്വരങ്ങളുമായി ശ്രീ വടക്കുംനാഥൻ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു .
അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം ദർശന സമയം
രാവിലെ 4.30 മുതൽ 11.30 വരെയും വൈകിട്ട് 5 മുതൽ 8 വരെയും ആണ് ദർശന സമയം.
തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്നും 4 km അകലെ ആയി ആണ് അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം സ്ഥിതി ചെയുന്നത്.
Article By Nandana Anand
Comments
Post a Comment