പ്രതിഷ്ഠ കോട്ടവായ ആയതിനാൽ ആണ് ചാത്തന്നൂർ ദുർഗ്ഗാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൊറ്റനെല്ലൂർ എന്നറിയപ്പെടുന്നു.
ചാത്തന്നൂർ ദുർഗ്ഗാ ദേവി ക്ഷേത്രം
തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂരിലെ ചാത്തന്നൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ദുർഗ്ഗ ഭഗവതി ക്ഷേത്രമാണ് ചാത്തന്നൂർ ദുർഗ്ഗാ ദേവി ക്ഷേത്രം. ക്ഷേത്രത്തിന് ചതുരാകൃതിയിലുള്ള ഒരു ശ്രീകോവിൽ ഉണ്ട്. ദേവി ദർശനം കിഴക്കോട്ടാണ്. ശാസ്താവും ഗണപതിയുമാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. പരശുരാമൻ പണിത കേരളത്തിലെ 108 ദുർഗ്ഗ ക്ഷേത്രത്തിൽ ഒന്നാണിത്.
കൊട്ടനെല്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ പ്രതിഷ്ഠ കോട്ടവായ് ആയിരിക്കണമെന്ന് ആളുകൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് കൊറ്റനെല്ലൂർ എന്ന് പേര് വന്നതെന്ന് പറയപ്പെടുന്നു.
ക്ഷേത്ര ഉത്സവം
ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ തൃക്കാർത്തിക നക്ഷത്രത്തിൽ ആണ് ഉത്സവം നടക്കുന്നത്.
Comments
Post a Comment